‘ഓരോ പാട്ടിലും ഓരോ വ്യക്തിത്വമാണ് ജയചന്ദ്രന്, സഹോദരനെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി’; കൈതപ്രം ദാമോദരൻ നമ്പൂതിരി

പി. ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി. ജയചന്ദ്രൻ്റെ ശബ്ദത്തിന് മരണമില്ല. ഓരോ പാട്ടിലും ഓരോ വ്യക്തിത്വമാണ് ജയചന്ദ്രന്. സഹോദരനെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തിയാണെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി അനുശോചനത്തിൽ പറഞ്ഞു.

Also read: ‘നമ്മുടെ ഹൃദയങ്ങളിൽ അദ്ദേഹം അനശ്വരനായി ജീവിക്കും’; പി ജയചന്ദ്രനെ അനുസ്മരിച്ച് എം കെ സാനുമാസ്റ്റർ

അതേസമയം, അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ നടക്കും. പറവൂർ ചേന്ദമംഗലം പാലയത്ത് തറവാട്ടിലാണ് സംസ്കാര ചടങ്ങുകൾ.പി. ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എം കെ സാനുമാസ്റ്റർ. ജയചന്ദ്രൻ്റെ മരണം അതീവ ദുഃഖകരം. സംഗീത ലോകത്തിലെ ഏകാന്തപഥികനായിരുന്നു പി ജയചന്ദ്രൻ. സംഗീത രംഗത്ത് വ്യക്തി വൈശിഷ്ട്യം ഉള്ളയാളായിരുന്നു ജയചന്ദ്രൻ. നമ്മുടെ ഹൃദയങ്ങളിൽ അദ്ദേഹം അനശ്വരനായി ജീവിക്കുമെന്നും എം കെ സാനുമാസ്റ്റർ പറഞ്ഞു.

Also read: ‘പി ജയചന്ദ്രന്റെ വിയോഗം വ്യക്തിപരമായ നഷ്ടം, ഞങ്ങളുടേത് സഹോദര തുല്യമായ ബന്ധം’: ശ്രീകുമാരന്‍ തമ്പി

തൃശ്ശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗായകന്‍ പി ജയചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പി ജയചന്ദ്രന്റെ സംസ്കാരം നാളെ നടക്കും. പറവൂർ ചേന്ദമംഗലം പാലയത്ത് തറവാട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മൃതദേഹം ഇന്ന് രാവിലെ പൂങ്കുന്നത്തെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News