ചില പാട്ടുകള്‍ എഴുതിത്തീര്‍ക്കാന്‍ സമയമെടുക്കുമെന്നും, ചില പാട്ടുകള്‍ പെട്ടെന്ന് എഴുതി തീര്‍ക്കാനാകുമെന്നും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അമരം സിനിമയിലെ ‘വികാര നൗകയുമായ്’ എന്ന് തുടങ്ങുന്ന പാട്ട് ഒറ്റയിരിപ്പില്‍ ഇരുന്ന് എഴുതിയതാണെന്നും അദ്ദേഹം പറഞ്ഞു.
ആ പാട്ട് പിന്നീട് തിരുത്തേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ പാട്ടില്‍ പിന്നീട് ഒരു വാക്ക് പോലും തിരുത്തിയിട്ടേയില്ലെന്നും കൈതപ്രം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോടാണ് അദ്ദേഹം തന്റെ മനസ് തുറന്നത്.
‘ ചില പാട്ടുകള്‍ പെട്ടെന്ന് എഴുതും. ചിലതിന് സമയമെടുക്കും. ക്യാരക്ടര്‍ നമ്മളിലേക്ക് കയറുന്നത് പോലെയാണത്. അമരത്തിലെ വികാര നൗകയുമായി എന്ന പാട്ട് ഒറ്റയിരിപ്പില്‍ എഴുതി തീര്‍ത്തതാണ്. പിന്നീട് തിരുത്തിയിട്ടേയില്ല.
‘എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്മരമായേനെ’ എന്ന് പറയുമ്പോള്‍ അത് ജീവിതത്തില്‍ എല്ലാവരും അനുഭവിച്ചിട്ടുള്ളതായിരിക്കും. ‘അന്നു കണ്ടില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം പാഴായേനെ’ എന്ന് പറയില്ലേ അതുപോലെ. അത് എനിക്കും തോന്നാറുള്ളതാണ്. അതാണ് ആ പാട്ടില്‍ ഞാന്‍ എഴുതിയത്. നമ്മുടെ വികാരമാണ് എപ്പോഴും എഴുതുന്നത്. കഥാപാത്രത്തിലൂടെ നമ്മള്‍ പറയുകയാണ്. അപ്പോഴാണ് അത് പാട്ടാകുന്നത്.
Also Read : നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു
കമലദളത്തിലെ ‘എന്നുമാ സങ്കല്‍പ പാദപത്മങ്ങളില്‍ തല ചായ്ച്ച് വെച്ചേ സീത ഉറങ്ങാറുള്ളൂ’ എന്ന വരിയുണ്ട്. അതു പോലെ മനസ്സിലേക്ക് കയറാന്‍ പറ്റണം. എനിക്കത് പറ്റാറുണ്ട്. ഓരോ കഥാപാത്രങ്ങളിലേക്കും അങ്ങോട്ട് പോകുകയാണ്. അവരെ ഇങ്ങോട്ട് കൊണ്ടുവരികയല്ല. ഇപ്പോഴും ചെറിയ കുട്ടികളൊക്കെ മത്സരങ്ങളില്‍ പാടുന്നത് എന്റെ പാട്ടുകളാണ്. അവരൊക്കെ കാണുമ്പോള്‍ പറയുകയും ചെയ്യും. പാട്ടെഴുതി 30 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആ പാട്ടിന്റെ പേരില്‍ തിരിച്ചറിയുന്നു,’ കൈതപ്രം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here