യാതൊരു ആത്മബന്ധമില്ലാതിരുന്നിട്ടും നിസ്സഹായാവസ്ഥയിൽ ഉമ്മൻ‌ചാണ്ടി താങ്ങായി, അനുഭവം പങ്കുവെച്ച് കൈതപ്രം

മലയാളികൾക്ക് ഉമ്മൻചാണ്ടിയെക്കുറിച്ച് പറയാനുള്ള അനുഭവങ്ങൾ ഏറെയാണ്. നിരവധിപേരാണ് തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. പ്രശസ്ത ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും അത്തരം ഒരു അനുഭവം പങ്കു വച്ചു.

ALSO READ: യമുനാനദി താജ്മഹലിലെത്തി, വർഷങ്ങൾക്ക് ശേഷം ഭിത്തിയിൽ വെള്ളംതൊട്ടു

താൻ നിസ്സഹായനായ ഒരവസ്ഥയിൽ തനിക്കു താങ്ങായി ഉമ്മൻചാണ്ടി എത്തി എന്നാണ് കൈതപ്രം പറയുന്നത്. പത്തു-പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് കൈതപ്രത്തിന് സ്‌ട്രോക്ക്‌ വന്ന സമയം ചികിത്സയ്ക്കായി വെല്ലൂര് ഹോസ്പിറ്റലിലേക്ക് പോകാൻ ഡോക്ടർമാർ നിർദേശിച്ചു. നേരത്തെ ഉമ്മൻചാണ്ടിയെ പരിചയമുണ്ടായിരുന്ന കൈതപ്രം അദ്ദേഹത്തെ വിളിക്കുകയും വെല്ലൂരിലേക്കു പോകുന്ന കാര്യം അറിയിക്കുകയും ചെയ്തു.

ALSO READ: ‘ഇന്ത്യ’ എടുത്തുമാറ്റി ഹിമന്ത ബിശ്വ ശർമ; നീക്കം പ്രതിപക്ഷ പാർട്ടികൾ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ

ഉടനെത്തന്നെ വെല്ലൂരിലേക്കു വിളിച്ച് ഡോക്ടർമാർക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകി. കേരളത്തിന് വേണ്ടപ്പെട്ട കലാകാരനാണ്, കവിയാണ്. അദ്ദേഹത്തിന് വേണ്ടതെല്ലാം ചെയ്യണം എന്നായിരുന്നു ആ സന്ദേശം. ചികിത്സയുടെ ഭാ​ഗമായി തിരിച്ചു പോരുമ്പോൾ സാമ്പത്തിക പ്രതിസന്ധി വന്നു. അപ്പോഴും കൈതപ്രം ഉമ്മൻചാണ്ടിയെ അറിയിച്ചു. അന്നത്തെ മന്ത്രിസഭാ യോ​ഗത്തിൽ അഞ്ചു ലക്ഷം രൂപ തന്റെ ചികിത്സക്കായി അനുവദിച്ചു.

ALSO READ: ഉത്തർപ്രദേശിൽ ബിജെപി ബൂത്ത് പ്രസിഡന്റിനെ 6 പേർ ചേർന്ന് അടിച്ചുകൊന്നു

എന്നാൽ ആ ബന്ധം അവിടെ അവസാനിച്ചില്ല. അസുഖം ഭേദമായി വീട്ടിലെത്തിയ തന്നെ കാണാൻ കൂടെ പരിവാരങ്ങളും ഒന്നുമില്ലാതെ ഉമ്മൻ ചാണ്ടി എത്തിയിരുന്നു.ഉമ്മൻ ചാണ്ടി ഒറ്റയ്ക്ക് വീട്ടിലേക്ക് വന്ന് കയറിയപ്പോഴാണ് താനും കുടുംബവും അറിയുന്നത് എന്നും കൈതപ്രം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News