‘സെൽഫി എടുക്കുന്നതിനിടയിൽ കാജൽ അഗർവാളിന്റെ ദേഹത്ത് സ്പർശിച്ചു’, ആരാധകനെ തട്ടിമാറ്റി അംഗരക്ഷകർ

തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ആരാധകർ ഉള്ള താരമാണ് കാജൽ അഗർവാൾ. തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന് ഇന്ന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ഒരു സ്റ്റേജ് ഷോയ്ക്കിടെ കാജലിനെ സ്പർശിക്കാൻ ശ്രമിച്ച യുവാവിനെ അംഗരക്ഷകർ പിടിച്ചുമാറ്റുന്ന ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ALSO READ: വടിവേലു രാഷ്ട്രീയത്തിലേക്ക്? ഡി എം കെ സ്ഥാനാർത്ഥിയാകുമോ? തമിഴകത്ത് താരയുദ്ധം തന്നെയെന്നുറപ്പിച്ച് റിപ്പോർട്ടുകൾ

ഒരു പൊതു പരിപാടിക്കിടെ ആരധകർക്കൊപ്പം സെൽഫി എടുക്കുന്ന താരത്തിന്റെ ദേഹത്ത് സ്പർശിക്കാൻ ഒരു ആരാധകൻ ശ്രമിക്കുന്നതും, ഉടൻ തന്നെ അംഗരക്ഷകർ അയാളെ പിടിച്ചു മാറ്റുന്നതുമാണ് വിഡിയോയിൽ ഉള്ളത്. നിരവധി വിമർശനങ്ങളാണ് ഈ വിഡിയോയിൽ സെൽഫി എടുക്കാൻ വന്ന യുവാവിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

ALSO READ: മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ആര്? പിൻഗാമികളാകാൻ കഴിവുള്ള ആ നടൻമാർ: മറുപടിയുമായി ബി ഉണ്ണികൃഷ്‍ണൻ

അതേസമയം,സംഭവത്തോട് കാജല്‍ ഔദ്യോഗികമായി ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇത്തരം സംഭവങ്ങള്‍ നടക്കാതെ പരിപാടിയുടെ സംഘാടകര്‍ സൂക്ഷിക്കണമെന്നും താരങ്ങളുടെ സുരക്ഷിതത്വം അവരുടെ ഉത്തരവാദിത്തമാണെന്നും സംഭവത്തിൽ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News