രശ്മികയ്ക്ക് പിന്നാലെ കജോളും; വസ്ത്രം മാറുന്ന ഡീപ്‌ഫെയ്ക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ

അടുത്തകാലത്തായി ഡീപ്‌ഫെയ്ക്ക് വീഡിയോ  മൂലം സിനിമാ താരങ്ങൾ വലഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് താരം കജോളിന്റെ ഡീപ്‌ഫെയ്ക്ക് വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇംഗ്ലിഷ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ റോസി ബ്രീനിന്റെ വീഡിയോയിൽ കജോളിന്റെ മുഖം മോർഫ് ചെയ്ത് ചേർത്ത വീഡിയോ ആണ് പ്രചരിക്കുന്നത്. എന്നാൽ ഈ വീഡിയോയിൽ ഒരിടത്ത് യഥാർഥ യുവതിയുടെ മുഖം വന്നുപോകുന്നുണ്ട്. ഒരു മലയാളി പേരുള്ള ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

also read: മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു

ടിക്‌ടോക് പ്ലാറ്റ്‌ഫോമിൽ ജൂൺ അഞ്ചിനാണ് വീഡിയോ ആദ്യം പബ്ലിഷ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വീഡിയോയിൽ കജോൾ വസ്ത്രം മാറുന്ന രീതിയിലുള്ളതാണ് കാണുന്നത്. വേനൽക്കാലത്ത് ധരിക്കാവുന്ന ചെലവുകുറഞ്ഞ വസ്ത്രങ്ങളെക്കുറിച്ചുള്ള വീഡിയോയാണിത്. അതേസമയം, ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നോ തയാറാക്കിയതെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

also read: ‘കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം ഇറക്കുന്നവൻ ഹീറോ..! ഷമി ഹീറോയാടാ’: ഷമ്മി തിലകൻ

നേരത്തേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചു തയാറാക്കിയ രശ്മികയുടെ ഡീപ്ഫെയ്ക് വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ സമൂഹമാധ്യമതാരം സാറ പട്ടേലിന്റെ മുഖത്തിനു പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു. ഈ കേസിൽ 19കാരനെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ ചോദ്യം ചെയ്തിരുന്നു. ഈ സംഭവത്തോടെ ഇന്ത്യൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങൾക്ക് ആവശ്യപ്പെട്ടിരുന്നു. അതേസമയം 2021ലെ ഐടി ചട്ടം അനുസരിച്ച് പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളിൽ ഇത്തരം വീഡിയോ നീക്കം ചെയ്യണമെന്നാണ് നിയമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News