ദുർഗാപൂജക്കെത്തിയ കാജോൾ തെന്നി വീണു, രക്ഷിക്കാൻ ഓടിയെത്തി മകൻ: സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

ദുർഗാപൂജക്കെത്തിയ ബോളിവുഡ് താരം കാജോൾ തെന്നി വീഴുന്ന ഒരു വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. വേദിയിൽ നിന്ന് തിരിച്ചിറങ്ങുന്ന സമയത്ത് ഫോണിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കെ താരം തെന്നി വീഴുകയായിരുന്നു. എന്നാൽ ഓടിയെത്തിയ മകൻ കാജോളിനെ ആശ്വസിപ്പിച്ചു. സോഷ്യൽ മീഡിയയിൽ ആരോ പങ്കുവെച്ച ഈ ദൃശ്യങ്ങളാണ് ഇപ്പോൾ ട്രെൻഡിങ് ആവുന്നത്.

ALSO READ: പലസ്‌തീൻ ജനത എവിടേക്കും ഓടി പോകാൻ ഉദ്ദേശിച്ചിട്ടില്ല, ഇത് ഞങ്ങളുടെ രാജ്യം ഇവിടെ തന്നെ തുടരും: കെയ്‌റോ ഉച്ചകോടിയിൽ പ്രസിഡൻ്റ് മഹമൂദ് അബ്ബാസ്

കാലിടറിയപ്പോൾ താരത്തിന്റെ ഫോൺ കയ്യിൽ നിന്ന് താഴെ വീണിരുന്നു. ഇത് തിരികെ വെച്ച് വേദനിച്ചു നിൽക്കുന്ന കാജോളിനെ സഹോദരി തനിഷ മുഖർജിയും മകൻ യുഗ് ദേവ്ഗനും ആശ്വസിപ്പിക്കുന്നതും വൈറലായ വിഡിയോയിൽ കാണാം. ഇതോടെ താരത്തിന്റെ വിശേഷങ്ങൾ അന്വേഷിച്ചു ആരാധകരുടെ തിക്കും തിരക്കുമായിരുന്നു സമൂഹ മാധ്യമങ്ങളിൽ.

ALSO READ: ഇനി താമസം ചെന്നൈയിൽ, ആമിർഖാൻ്റെ ഈ തീരുമാനത്തിന് പിറകിൽ അമ്മ, പ്രാർത്ഥനയുമായി ആരാധകർ

സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഈ വീഡിയോയ്ക്ക് താഴെ ഒരു ആരാധകൻ കമന്റ് ചെയ്തപ്പോൾ മറ്റൊരാൾ ഇത് ആർക്കും സംഭവിക്കാമെന്നും ദൈവത്തിന് നന്ദി അവർക്ക് കൂടുതൽ ഒന്നും സംഭവിച്ചില്ലല്ലോ എന്നും കുറിച്ചു. അതേസമയം, വീഡിയോയിൽ മകൻ യുഗ് തന്റെ അമ്മയെ സഹായിക്കുന്നതിനെയും സുഖമായിരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനെയും അഭിനന്ദിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News