ഞാന്‍ അങ്ങനെ വല്ലതും ചെയ്താല്‍ ഷാരൂഖ് ഫോര്‍ക്കുകൊണ്ട് എന്നെ കുത്തും: തുറന്നുപറഞ്ഞ് കജോള്‍

ആരാധക മനസ്സുകളിലും ബോളിവുഡിലെയും ഹിറ്റ് ജോഡികളാണ് കജോളും ഷാരുഖ് ഖാനും. ഇരുവരും തമ്മിലുള്ള സൗഹൃദവും അത്രമേല്‍ വലുതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ശ്രദ്ധനേടുന്നത് ഷാരുഖ് ഖാനെക്കുറിച്ചുള്ള കജോളിന്റെ ചില തുറന്നു പറച്ചിലുകളാണ്.

ദിവസവും തുടര്‍ച്ചയായി ഷാരുഖിന് മെസേജ് അയച്ചാല്‍ തന്നെ ഫോര്‍ക്ക് എടുത്ത് കുത്തും എന്നാണ് കജോള്‍ പറഞ്ഞത്. ഷാരുഖ് ഖാനില്‍ തനിക്ക് ഇഷ്ടമല്ലാത്ത കാര്യമെന്താണെന്നും കജോള്‍ ഒരു സ്വാകര്യ മാധ്യമത്തോട് തുറന്നു പറഞ്ഞു.

കജോളിന്റെ വാക്കുകള്‍ ഇങ്ങനെ:

പുലര്‍ച്ചെ മൂന്ന് മണിക്ക് ഞാന്‍ ഫോണ്‍ വിളിച്ചാല്‍ അദ്ദേഹം ഫോണ്‍ എടുക്കും. പക്ഷേ ഞാന്‍ എല്ലാ ദിവസവും പൂക്കളുടെ ചിത്രത്തിനൊപ്പം ഗുഡ് മോര്‍ണിങ് സന്ദേശം അയക്കാറില്ല. ഞാന്‍ അങ്ങനെ വല്ലതും ചെയ്താല്‍ ഫോര്‍ക്കുകൊണ്ട് എന്നെ കുത്തും.

ഷൂട്ടിങ്ങിന് വരുമ്പോള്‍ മറ്റുള്ളവരുടെ ഡയലോഗ് കൂടി ഷാരുഖ് പഠിച്ചുവെക്കും. ഷാരുഖ് ഖാനില്‍ തനിക്ക് ഇഷ്ടമല്ലാത്ത കാര്യമിതാണ്. സെറ്റില്‍ വരുമ്പോള്‍, സെറ്റിലെ എല്ലാവരുടേയും ഡയലോഗും അദ്ദേഹത്തിനറിയാമായിരിക്കും.

മൂന്ന് പേജുള്ള സീനാണ് ചെയ്യുന്നതെങ്കില്‍ കൂടി അങ്ങനെയായിരിക്കും. മൂന്ന് പേജും കാണാപാഠം പഠിച്ചുവെക്കും. എന്റെ ഡയലോഗും സ്വന്തം ഡയലോഗും മറ്റുള്ളവരുണ്ടെങ്കില്‍ അവരുടെ ഡയലോഗും അറിയാമായിരിക്കും.- കജോള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News