‘ജീവിതം ഏറ്റവും വലിയ പ്രതിസന്ധിയിൽ’; സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കാൻ കജോൾ

സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടി കജോൾ‌. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുന്നതായുമാണ് താരം കുറിച്ചത്. ഇൻസ്റ്റ​ഗ്രാം, ട്വിറ്റർ, ഫെയ്സ്ബുക് എന്നീ അക്കൗണ്ടുകളിൽ താരം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

A post shared by Kajol Devgan (@kajol)

ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരം ഇപ്പോൾ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ‘‘ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ്.’’–ഇതായിരുന്നു കജോൾ അവസാനമായി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. എന്നാണ് അവരുടെ പോസ്റ്റിലെ വാക്കുകൾ.

ആരാധകരടക്കം നിരവധിപ്പേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തിയത്. എന്തു തന്നെ ആയാലും എല്ലാം ശരിയാകുമെന്നും സമയമെടുത്ത് കാര്യങ്ങൾ തീരുമാനിക്കൂ എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യാണ് കജോളിന്റെ അവസാന ചിത്രം. നെറ്റ്ഫ്ലിക്സ് ചിത്രം ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗത്തിലും കജോൾ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രം ജൂൺ 29ന് റിലീസ് ചെയ്യും. കജോൾ നായികയാകുന്ന ദ് ഗുഡ് വൈഫ് എന്നൊരു സീരിസ് ഹോട്ട്സ്റ്റാറിൽ റിലീസിനൊരുങ്ങുന്നുണ്ട്.

Also Read: നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News