‘നിങ്ങള്‍ക്ക്‌ ബുദ്ധിയില്ലേ’; കുനുഷ്ട്‌ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട്‌ കാജോള്‍

kajol

മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് ബോളിവുഡ് നടി കാജോളിൻ്റെ തഗ്ഗ് മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഭരിക്കുന്നത്. കാജോളിൻ്റെയും കൃതി സനോണിൻ്റെയും അടുത്ത് റിലീസ് ചെയ്യുന്ന സിനിമ ദോ പാത്തീയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലായിരുന്നു ചോദ്യവും മറുപടിയും.

Also Read: ഇതെന്താ അടുക്കളയിലും ഹോളിയോ?; നിറത്തില്‍ മുങ്ങി ഒരു പാത്രം കഴുകല്‍ അപാരത, ഇന്റര്‍നെറ്റില്‍ വൈറല്‍

ജീവിതത്തിൽ എപ്പോഴെങ്കിലും വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്. നിങ്ങൾക്ക് ബുദ്ധിയില്ലേ, എൻ്റെ കഥ ഞാൻ പങ്കുവെക്കാൻ പോകുന്നില്ല. ഇതൊക്കെ വളരെ വ്യക്തിപരമല്ലേ’. കാജോൾ തിരിച്ചുചോദിച്ചു. തുടർന്ന് സഹതാരങ്ങളായ കൃതി സനോൺ, ഷഹീർ ഷെയ്ഖ് എന്നിവർക്ക് നേരെ തിരിഞ്ഞ് വിശ്വാസവഞ്ചനയുടെ കഥകൾ പങ്കിടാൻ താൽപ്പര്യമുണ്ടോ എന്ന് കാജോൾ ചോദിച്ചു. എന്നാൽ, അവരും പിന്തിരിയുകയായിരുന്നു.

പ്രണയം, നുണ, ചതി, വഞ്ചന എന്നിവയെ ചുറ്റിപ്പറ്റിയാണ് സിനിമ. അതിനാലാണ് ഇങ്ങനെയൊരു ചോദ്യമുയർന്നത്. സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സിൽ അടുത്ത ആഴ്ച സിനിമ റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News