എറണാകുളത്ത് ശക്തമായ കാറ്റിൽ കാക്കനാട് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇല്ലത്ത് മുഗൾ – മരേട്ടി ചുവട് റേഡിലാണ് മരം കടപുഴകി വീണത്. റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വൈദ്യതി കമ്പികൾ പൊട്ടിയതിനാൽ ഹെൽത്ത് സെൻ്റർ പരിസരങ്ങളിൽ വൈദ്യതി വിതരണവും തടസപ്പെട്ടു. തൃക്കാക്കര ഫയർഫോഴ്സ് സേനയെത്തി മരങ്ങൾ മുറിച്ചു മാറ്റി. ഗതാഗതം പുനസ്ഥാപിച്ചു.
അതേസമയം,സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here