കാക്കനാടൻ പുരസ്കാരം വി.ജി തമ്പിക്ക്

കാക്കാനാടൻ സാഹിത്യപഠന ഗവേഷണ കേന്ദ്രവും പേപ്പർ പബ്ലിക്കയും ചേർന്ന് നൽകിവരുന്ന ഏഴാമത് കാക്കനാടൻ പുരസ്കാരത്തിന് വി.ജി തമ്പിയുടെ ‘ഇദം പാരമിതം’ എന്ന നോവൽ തെരഞ്ഞെടുത്തു. 25,555 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സക്കറിയ, ബാബു കുഴിമറ്റം, ഡോ. പ്രസന്നരാജൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.

ALSO READ: രവിഷ് കുമാറിന്റെ യൂടൂബ് സബ്‌സ്‌ക്രൈബേഴ്‌സ് 89 ലക്ഷം! വമ്പന്മാരെ പിന്നിലാക്കി

കാക്കനാടന്റെ ജന്മദിനമായ ഏപ്രിൽ 23ന് തിരുവനന്തപുരം പ്രസ്സ് ക്ലബിൽ പുരസ്കാരസമർപ്പണം നടക്കുമെന്ന് ഭാരവാഹികളായ അൻസാർ വർണന, സുനിൽ സി.ഇ, സാബു സീലി എന്നിവർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News