നീണ്ട 21 വര്‍ഷങ്ങള്‍… ആരാധകരെ ആവേശത്തിലാക്കി അമന്‍ വീണ്ടും വരുന്നു!

കിംഗ് ഖാന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായ അമന്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുകയാണ്. പ്രീതി സിന്റ, സെയ്ഫ് അലി ഖാന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തിയ കല്‍ ഹോ നാ ഹോ നവംബര്‍ 15നാണ് റീറിലീസ് ചെയ്യുന്നത്. ധര്‍മ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം ഷാരൂഖ് ആരാധകരെ അറിയിച്ചത്. 2003ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പാട്ടുകളും മികച്ച കഥയും താരങ്ങളുടെ മത്സരിച്ചുള്ള അഭിനയം കൊണ്ടും വലിയ വിജയമായ ചിത്രം വീണ്ടുമെത്തുന്നതിന്റെ ആവേശം അറിയിച്ച് നിരവധി കമന്റുകളാണ് ധര്‍മ പ്രൊഡക്ഷന്റെ പോസ്റ്റിന് താഴെ വരുന്നത്.

ALSO READ:  വയനാട് ഒരുങ്ങി; വിധിയെഴുതാന്‍ 1471742 വോട്ടര്‍മാര്‍, ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം

എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ് എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ അദ്വാനിയാണ്. സുഷമ സേത്ത്, റീമ ലഗൂ, ലില്ലെറ്റ് ദുബെ, ഡെല്‍നാസ് ഇറാനി തുടങ്ങിയവരും അഭിനയിച്ച ഈ ജനപ്രിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വാണിജ്യ വിജയമാണ് കരസ്ഥമാക്കിയത്. കര്‍ണ്‍ ജോഹറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. മികച്ച നടി, സഹനടന്‍, സംഗീത സംവിധാനം തുടങ്ങി എട്ട് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയ ചിത്രത്തിന് മികച്ച സംഗീത സംവിധായകനും ഗായകനുമുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

ALSO READ: മുനമ്പം പ്രശ്നം സെൻസിറ്റീവാക്കുന്നതിൽ ചിലർക്ക് എന്തെങ്കിലും കാര്യം ഉണ്ടാവും; മന്ത്രി വി അബ്ദുറഹ്മാൻ

ചിത്രത്തില്‍ സോനു നിഗം ആലപിച്ച ഹര്‍ ഘടി ബദല്‍ രഹീ ഹേ എന്ന ഗാനം ഇന്നും ട്രെന്‍ഡിംഗായി തുടരുന്ന ഒന്നാണ്. ഈ ഗാനത്തിലെ വരികള്‍ കോര്‍ത്ത് ഇണക്കിയുള്ള ഒരു പോസ്റ്ററാണ് ചിത്രത്തിന്റെ റീറിലീസ് അറിയിച്ചുള്ള പോസ്റ്ററിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News