മാന്നാറിലെ കൊലപാതകം; കേസിലെ സാക്ഷി ഇത്രയും വർഷം എന്തിന് മറച്ചു വെച്ചു, അനിലിന്റെ കുടുംബത്തിനും പങ്കുണ്ട്: ആരോപണവുമായി കലയുടെ സഹോദരൻ

മാന്നാറിലെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നു കലയുടെ സഹോദരൻ അനിൽകുമാർ.പ്രതിയായ അനിലിന്റെ കുടുംബത്തിനും കേസിൽ പങ്കുണ്ട്. അനിലിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യണം എന്നും സഹോദരൻ പറഞ്ഞു.
കേസിൽ സാക്ഷിയായ സുരേഷിനും കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നു. കൊലപാതകം അറിഞ്ഞിട്ട് ഇത്രയും വർഷം എന്തിനു സുരേഷ് മറച്ചു വെച്ചു എന്നും സഹോദരൻ ചോദിച്ചു. പൊലീസ് അന്വേഷണത്തിൽ വിശ്വാസം ഉണ്ട് എന്നും സഹോദരൻ പറഞ്ഞു.

ALSO READ: താൻ മഹാരാജാവ് അല്ല ജനങ്ങളുടെ ദാസനാണ്, ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യും: വി ഡി സതീശന് മറുപടി നൽകി മുഖ്യമന്ത്രി

അതേസമയം മാന്നാറിലെ കലയുടെ കൊലപാതകം ദൃശ്യം മോഡൽ എന്ന് സംശയിക്കുന്നു.മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായി സംശയം ഉണ്ട് എന്നും പൊലീസ് പറഞ്ഞു. കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്നും സംശയമുണ്ട്. സെപ്ടിക് ടാങ്കിൽ മറവ് ചെയ്തുവെന്ന് ഒരാൾ മാത്രമാണ് മൊഴി നൽകിയത്.

മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാർ മാത്രം ആണ്.മേസ്തിരി പണിക്കാരൻ ആയതുകൊണ്ട് തന്നെ അനിൽകുമാറിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാൻ സാധിക്കുമെന്നും പൊലീസ് പറഞ്ഞു. മറ്റിടങ്ങളിലും പോലീസ് പരിശോധന നടത്തിയേക്കും. സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി.ആദ്യം തീരുമാനിച്ചത് ആറ്റിൽ കളയാൻ ആയിരുന്നു. ഇതിനായാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് കാറിൽ മൃതദേഹം എത്തിച്ചത് എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആറ്റിലുപേക്ഷിക്കാത്തത്.

ALSO READ: മാന്നാറിലെ കൊലപാതകം; കൂട്ടുപ്രതികൾ അറിയാതെ മൃതദേഹം മാറ്റിയോ? ദൃശ്യം മോഡൽ എന്ന് സംശയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here