![](https://www.kairalinewsonline.com/wp-content/uploads/2024/07/Untitled-1-20.jpg)
മാന്നാറിലെ കലയുടെ കൊലപാതകത്തിൽ മുൻ ആൺ സുഹൃത്തിന്റെ മൊഴി പുറത്ത് .കലയെ ഒടുവിൽ കണ്ടത് എറണാകുളത്ത് വെച്ച് മുൻ ആൺ സുഹൃത്തായ കുട്ടംപേരൂർ സ്വദേശി പറഞ്ഞു.
മാന്നാറിലെ വീട്ടിൽ നിന്ന് പോയ ശേഷം കല ജോലി ചെയ്തത് എറണാകുളത്തെ വസ്ത്രശാലയിൽ ആണ്.ഒരു തവണ മാത്രമാണ് എറണാകുളത്തെ ജോലി സ്ഥലത്ത് എത്തി കലയെ കണ്ടത്. പിന്നീട് കണ്ടിട്ടില്ല. കലയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നെന്നും ഇയാൾ പറഞ്ഞു.താൻ പിന്നീട് വിദേശത്തായിരുന്നുവെന്നും കലയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്തു നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്നും മുൻ ആൺ സുഹൃത്ത് വ്യക്തമാക്കി. ഇയാളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.
മാന്നാറിലെ കലയുടെ കൊലപാതകത്തിലെ ഒന്നാം പ്രതി അനിൽ ഇസ്രയേലിൽ ആശുപത്രിയിൽ എന്ന് സൂചന.രക്തസമ്മർദ്ദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നുമാണ് ലഭിക്കുന്ന വിവരം.ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചതായി വിവരം
അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ, നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകൾ കടക്കണം.
![whatsapp](https://www.kairalinewsonline.com/wp-content/themes/Nextline_V5/images/whatsapp.png)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here