മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 10 ലക്ഷം കൈമാറി കല കുവൈറ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കല കുവൈറ്റ് അടിയന്തര സഹായമായി 10 ലക്ഷം രൂപ ‌ കൈമാറി.
കോഴിക്കോട് പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൌസിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ്‌ മുൻ വൈസ് പ്രസിഡന്റ് സണ്ണി സൈജേഷ്,കേന്ദ്ര കമ്മിറ്റി അംഗം ശരത് പി.വി എന്നിവർ മുഖ്യമന്ത്രിക്ക് തുക കൈമാറി.

ALSO READ: വയനാട് ദുരന്തം; കേരള കോൺഗ്രസ് (എം) എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും

കല കുവൈറ്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള ക്യാമ്പയിനോട് കുവൈറ്റിലെ പ്രവാസി സമൂഹം അനുഭാവപൂർവ്വമായ സമീപനമാണ് പുലർത്തുന്നത്‌. വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ ദുരന്തത്തെ അതിജീവിക്കാനുള്ള പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പറഞ്ഞു.

ALSO READ: ‘ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം നിയന്ത്രിക്കും’: മന്ത്രി കെ രാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News