‘എല്ലാവർക്കും വശം ഒതുങ്ങിക്കൊടുത്തു, ഞാൻ ആരെയും തടഞ്ഞു നിർത്തിയില്ല’; കലാഭവൻ ഹനീഫിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടനും മിമിക്രി കലാകാരനുമായിരുന്നു അന്തരിച്ച കലാഭവൻ ഹനീഫ്. നിരവധി നർമം കലർന്ന കഥാപാത്രങ്ങളെ സമ്മാനിച്ച ഇദ്ദേഹം ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഇപ്പോഴിതാ ഹനീഫിന്റെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും മറ്റുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ALSO READ: കൃത്രിമ മഴ പെയ്യിക്കാൻ തീരുമാനിച്ച ദില്ലിയെ അത്ഭുതപ്പെടുത്തി കഴിഞ്ഞ ദിവസം കനത്ത മഴ

കരിയര്‍ നോക്കിയാല്‍ ഞാന്‍ എപ്പോഴും വണ്ടി സൈഡ് കൊടുത്ത് പോവുന്ന പോലെയാണ് പോയതെന്നാണ് ഹനീഫ് തന്റെ ജീവിക്കാതെ കുറിച്ച് പ്രമുഖ ചാനലിലെ പരിപാടിക്കിടെ പറയുന്നത്. ‘നമ്മളാരെയും തടഞ്ഞുനിര്‍ത്തിയിട്ടില്ല, എല്ലാവര്‍ക്കും വശം ഒതുങ്ങികൊടുത്തിട്ട് നമ്മുടെതായ വേഗത്തിൽ ഓടുകയായിരുന്നു. അതുകൊണ്ട് മനസമാധാനം ഉണ്ട്. ഇതുവരെ വലിയ അപകടങ്ങളൊന്നും പറ്റിയിട്ടില്ല’, ഹനീഫ് പറയുന്നു.

ALSO READ: പ്രശസ്ത ചിത്രകാരനും മനോരമ വാരികയുടെ മുൻ എഡിറ്റർ ഇൻ ചാർജുമായ കെ എ ഫ്രാൻസിസ് അന്തരിച്ചു

കലാകാരന്റെ ഈ വാക്കുകൾക്ക് തികച്ചും വൈകാരികമായ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഏറെ പ്രിയപ്പെട്ട നടനായിരുന്നു, ഒരുപാട് നല്ല വേഷങ്ങൾ ഇനിയും അവതരിപ്പിക്കാൻ കഴിവുണ്ടായിരുന്നു, ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ എന്നും ജീവിക്കും തുടങ്ങിയ കമന്റുകളാണ് ഹനീഫിന്റെ ഈ വാക്കുകൾക്ക് പ്രതികരണമായി സമൂഹ മാധ്യമങ്ങൾ രേഖപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News