കലാഭവൻ മണി സേവന സമിതിയുടെ ഈ വർഷത്തെ ദൃശ്യ മാധ്യമ നിറവ് പുരസ്‌കാരം കൈരളി ടിവിക്ക്. ജനപ്രിയ റിവേഴ്സ് ക്വിസ് പ്രോഗ്രാമായി കൈരളി ടിവിയുടെ അശ്വമേധവും ജനപ്രിയ അവതാരകനുള്ള പുരസ്‌കാരത്തിന് ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപും അർഹനായി.
മികച്ച ന്യൂസ് സ്റ്റോറി ക്യാമറ മാൻ പുരസ്‌കാരത്തിന് കൈരളി ന്യൂസ് സീനിയർ ക്യാമറമാൻ സജു കാഞ്ഞിരംകുളം അർഹനായി. കലിഗ്രാഫി വിഷ്വലിനാണ് പുരസ്കാരം ലഭിച്ചത്. ജനുവരി ഒന്നിന് പുരസ്കാരം വിതരണം ചെയ്യും.
അതേസമയം ഐഎഫ്എഫ്കെ മാധ്യമ പുരസ്കാരം കൈരളി ന്യൂസ് ഓൺലൈനിന് ലഭിച്ചു. ഓൺലൈൻ മീഡിയ കവറേജിനുള്ള പ്രത്യേക ജൂറി പരാമർശമാണ് കൈരളി ന്യൂസ് ഓൺലൈനിന് ലഭിച്ചത്. പുരസ്കാരം മന്ത്രി സജി ചെറിയാനിൽ നിന്നും കൈരളി ന്യൂസ് ഓൺലൈൻ പ്രതിനിധികളായ അനുരാജ് ജിആർ, സുബിൻ കൃഷ്ണശോഭ്, സിബിൻ സെയ്ഫ്, അരുണിമ കലാ പ്രദീപ് എന്നിവർ ഏറ്റുവാങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here