‘ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന കാര്യങ്ങൾ’, പേരിൽ ഭാരതം ഇടുന്നതിൽ എന്താണ് തെറ്റ്, ആരുടേതാണ് ഭാരതം? കലാഭവൻ ഷാജോൺ

ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന കാര്യങ്ങൾ ഇപ്പോഴും സമൂഹത്തിൽ നടക്കുന്നുണ്ടെന്ന് കലാഭവൻ ഷാജോൺ. സുബീഷ് സുബി അഭിനയിച്ച ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേരിലെ ഭാരത് എന്ന വാക്ക് ഒഴിവാക്കാനുള്ള സെൻസർ ബോർഡിന്റെ തീരുമാനത്തെ മുൻനിർത്തിയായിരുന്നു ഷാജോണിന്റെ പ്രതികരണം.

ALSO READ: ’42 കൊല്ലമായി പ്രേക്ഷകർ എന്നെ കൈ വിട്ടിട്ടില്ല, ഇനി വിടത്തില്ല’, സംഘപരിവാറിന്റെ വിദ്വേഷ പരാമർശത്തിനുള്ള മറുപടി മമ്മൂട്ടിയുടെ ഈ വാക്കുകളിൽ ഉണ്ട്; വീഡിയോ

‘ഭാരത സർക്കാർ ഉത്പന്നം എന്നൊരു പടം വന്നു. പക്ഷെ അതിലെ ഭാരതം എന്ന വാക്ക് പേരിൽ നിന്ന് കട്ട്‌ ചെയ്ത് ഒരു സർക്കാർ ഉത്പന്നം എന്ന പേരിലാണ് റിലീസായത്. ആരാണ് ഈ ഭാരത് എടുത്ത് മാറ്റണമെന്ന് പറഞ്ഞത്. ഭാരതം ഇടുന്നതിൽ എന്താണ് തെറ്റ്. ആരുടേയാണ് ഭാരതം. ഇതൊക്കെ നമ്മൾ കലാകാരൻമാർ ചോദിക്കേണ്ട ചോദ്യം. തന്നെയാണ്’, പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷാജോൺ ചോദിച്ചു.

‘പക്ഷെ പലപ്പോഴും നമുക്ക് മിണ്ടാൻ പേടിയാണ് അല്ലെങ്കിൽ എന്തെങ്കിലും വന്നാൽ ശബ്‌ദിക്കാൻ പേടിയാണ്. ഏതെങ്കിലും ഒരു സൈഡിലൂടെ പോവുന്നതല്ലേ നല്ലത് എന്ന് ഞാനടക്കമുള്ള കലാകാരൻമാർ ചിന്തിക്കാറുണ്ട്. പക്ഷെ നമുക്ക് തെറ്റ് പറയാൻ പറ്റില്ല. ചിലർ പറയാറുണ്ട്, നിങ്ങൾ കലാകാരൻമാരല്ലേ നിങ്ങൾക്ക് സംസാരിച്ചൂടെ, ഇതിനെതിരെ സംസാരിക്കണ്ടേയെന്നെല്ലാം. നമുക്കൊരു കുടുംബമുണ്ട്. എല്ലാവരും അത് തന്നെയല്ലേ ആലോചിക്കുന്നത്. സമാധാനപരമായ ഒരു ജീവിതം അതല്ലേ എല്ലാവരുടെയും ആഗ്രഹം’, ഷാജോൺ പറഞ്ഞു.

ALSO READ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; അതിജീവിതക്കെതിരെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നത് മര്യാദകേട്: സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ

‘ഞങ്ങൾ ആഗ്രഹിക്കുന്നതും അതൊക്കെയാണ്. എന്നാൽ ചില കാര്യങ്ങൾ ചിന്തിക്കുമ്പോൾ നല്ല പ്രയാസമുണ്ട്. ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന പോലെ ഒരുപാട് കാര്യങ്ങൾ ഇപ്പോഴുണ്ട്,’കലാഭവൻ ഷാജോൺ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News