കാലടി സംസ്‌കൃത സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; 5 സെന്ററുകളില്‍ എസ്എഫ്‌ഐക്ക് എതിരില്ലാതെ ജയം

SFI-Nirmala COllege

കാലടി സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ 7 സെന്ററില്‍ 5 ഇടത്തും എസ് എഫ് ഐ വിജയിച്ചു. പന്മന, ഏറ്റുമാനൂര്‍, കൊയിലാണ്ടി, പയ്യന്നൂര്‍, തിരൂര്‍ സെന്ററുകളിലാണ് എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 20 യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രതിനിധികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

പന്മന പ്രാദേശിക കേന്ദ്രത്തില്‍ നോമിനേഷന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിവേദ്യ കെ പി, മാഗസിന്‍ എഡിറ്റര്‍ രേവതി, ലേഡി റെപ്രെസന്റേറ്റീവ് അനാമിക എസ്, ഒന്നാംവര്‍ഷ പിജി റെപ്രെസെന്റേറ്റീവ് ഐശ്വര്യ പിള്ള, രണ്ടാംവര്‍ഷ പിജി റെപ്രെസന്ററ്റീവ്, അമൃത എസ്, ഒന്നാംവര്‍ഷ ഡിഗ്രി റെപ്രെസന്റേറ്റീവ് കാര്‍ത്തിക, രണ്ടാംവര്‍ഷ ഡിഗ്രി റെപ്രസെന്ററ്റീവ് എന്നിവര്‍ എതിരില്ലാതെ വിജയിച്ചു. പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ചെയര്‍പേഴ്‌സണ്‍ ഐശ്വര്യ ബൈജു വൈസ്, ചെയര്‍പേഴ്‌സണ്‍ അഭിരാമി കെ വി, ജനറല്‍ സെക്രട്ടറി ആദര്‍ശം മാഗസിന്‍ എഡിറ്റര്‍ അക്ഷയ കെ, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി രമ്യ കുട്ടന്‍, ലേഡി റെപ്രസെന്റേറ്റീവ് ആര്യ ശ്രീ, ഒന്നാംവര്‍ഷ പി ജി റെപ്രെസെന്റേറ്റീവ് ശ്യാമില്‍ കേസി, രണ്ടാംവര്‍ഷ ഡിഗ്രി റെപ്രസെന്റേറ്റീവ് ആദിത്യ, മൂന്നാം വര്‍ഷ ഡിഗ്രി റെപ്രസെന്റേറ്റീവ് അഭിരാമി എന്നിവര്‍ എതിരില്ലാതെ വിജയിച്ചു.

ALSO READ:മൈഗ്രേഷൻ കോൺക്ലേവ്; മാർത്തോമാ കോളേജിലെ എൻഎസ്എസ്, എൻസിസി വിദ്യാർത്ഥികളെ പ്രശംസിച്ച് ഡോ.തോമസ് ഐസക്

ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ചെയര്‍പേഴ്‌സണ്‍ അനഘ ഐ എസ്,വൈസ് ചെയര്‍പേഴ്‌സണ്‍ നിരഞ്ജന വിഎസ്, ജനറല്‍ സെക്രട്ടറി ശരണ്യ എസ്,മാഗസിന്‍ എഡിറ്റര്‍ ശ്രീലക്ഷ്മി പി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ജോയല്‍ ജോണ്‍,ലേഡി റെപ്രസെന്റേറ്റീവ് ജോസ്ന, ഒന്നാംവര്‍ഷ ഡിഗ്രി റെപ്രസെന്റേറ്റീവ് സാബിന്‍, രണ്ടാംവര്‍ഷ ഡിഗ്രി റെപ്രസെന്റേറ്റീവ് അതുല്യ എന്നിവര്‍ എതിരില്ലാതെ വിജയിച്ചു. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ചെയര്‍പേഴ്‌സണ്‍ അശ്വിന്‍ എസ് രാജീവ്,വൈസ് ചെയര്‍പേഴ്‌സണ്‍ ആവണി ദിനേശ്,ജനറല്‍ സെക്രട്ടറി ശ്രീധന്‍, മാഗസിന്‍ എഡിറ്റര്‍ അശ്വിന്‍ ഘോഷ്,ആര്‍ട്‌സ് ക്ലബ് സെക്രട്ടറി അനൈന ആര്‍ ഗിരീഷ്,ലേഡി റെപ്രസെന്റേറ്റീവ് സയന,ഒന്നാംവര്‍ഷ ഡിഗ്രി റെപ്ര സെന്റേറ്റീവ് സാബിന്‍, രണ്ടാംവര്‍ഷ ഡിഗ്രി റെപ്രസെന്റേറ്റീവ് ഫസ്‌ന എം, മൂന്നാം വര്‍ഷ ഡിഗ്രി റെപ്രസെന്റേറ്റീവ് ആതിര എം എന്നിവര്‍ എതിരില്ലാതെ വിജയിച്ചു.

ALSO READ:ഫെബ്രുവരി 16ന് ഭാരത് ബന്ദ്; ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍

തിരൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അനസൂയ എസ്,മാഗസിന്‍ എഡിറ്റര്‍ ഹരികൃഷ്ണന്‍,ആര്‍ട്‌സ് ക്ലബ് സെക്രട്ടറി കൃഷ്‌ണേന്തു കെ എം, ഒന്നാംവര്‍ഷ പി ജി റെപ്രസെന്റേറ്റീവ് ജീന എം മാത്യു, രണ്ടാംവര്‍ഷ പിജി റെപ്രസെന്റേറ്റീവ് വിഷ്ണു കെ, മൂന്നാംവര്‍ഷ ഡിഗ്രി റെപ്രസെന്റേറ്റീവ് ഷംല മോള്‍ കെ പി എന്നിവര്‍ എതിരില്ലാതെ വിജയിച്ചു.കാലടി മുഖ്യ കേന്ദ്രത്തില്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ കെ വി, വൈസ് ചെയര്‍പേഴ്‌സണ്‍ അഞ്ജന വിഎസ്, മാഗസിന്‍ എഡിറ്റര്‍ അമൃതലക്ഷ്മി,ഒന്നാം വര്‍ഷ ഡിഗ്രി റെപ്രസെന്റേറ്റീവ് അശ്വതി കൃഷ്ണ, ഒന്നാംവര്‍ഷ പിജി റെപ്രസെന്റേറ്റീവ് രാജു എം എന്നിവര്‍ എതിരില്ലാതെ വിജയിച്ചു.

യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരായ 20 സ്ഥാനാര്‍ഥികളും എതിരില്ലാതെ വിജയിച്ചു.ജോഗ്രഫി കൃഷ്ണപ്രിയ എം ആര്‍,സോഷ്യോളജി ആവണി എംപി, ഫിലോസഫി ആര്യ പ്രകാശ്,വേദാന്ത ശ്രീരാഗ്, സൈക്കോളജി ആദ്യ ശ്രീ പി, ഹിസ്റ്ററി അഫ്‌ന കെപി,എംപിഎസ് ജോബിന്‍ ബി, തീയറ്റര്‍ ഷാജിറ, മ്യൂസിക് കൃഷ്ണപ്രിയ, പെയിന്റിംഗ് ഷബീന,ജനറല്‍ ആന്‍ഡ് കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ രേവതി,വ്യാകരണം ആര്യ, ന്യായ വിജി തോമസ്, ഹിന്ദി ഹരിപ്രിയ, ഇംഗ്ലീഷ് അനന്തകൃഷ്ണന്‍, മലയാളം അമേയ, ഉറുദു സാഹിത്യ ആനയിന, ഫാത്തിമ സോഷ്യല്‍ വര്‍ക്ക് എന്നിവരും എതിരില്ലാതെ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News