“കെ രാധാകൃഷ്ണന് വോട്ടു ചെയ്യണം, അത് പറയാന്‍ ഒരു കാരണമുണ്ട്”: വ്യക്തമാക്കി കലാമണ്ഡലം ഗോപി ആശാന്‍

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് തുറന്നടിച്ച കലാമണ്ഡലം ഗോപി ആശാന്‍ ഇപ്പോള്‍ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനായി വോട്ടഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണമെന്നും ഗോപി ആശാന്റെ മകന്‍ രഘുരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ALSO READ: ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ

ഇപ്പോള്‍ തന്റെ സുഹൃത്ത് കൂടിയായ കെ രാധാകൃഷ്ണനായി വോട്ടഭ്യര്‍ത്ഥിച്ച അദ്ദേഹം അതിനൊരു കാരണവും ചൂണ്ടിക്കാട്ടുന്നുണ്ട്.

ആലത്തൂര്‍ ജനങ്ങള്‍ക്കറിയാം കെ രാധാകൃഷ്ണന്റെ ജനസേവനത്തെ കുറിച്ച്. എല്ലാവരും ഒന്നിച്ച് അദ്ദേഹത്തിന് ഉന്നത വിജയം സമ്മാനിക്കണം. ഇത്രയും പറയാന്‍ കാരണം രാഷ്ട്രീയത്തില്‍ ഉന്നതിയിലുള്ള അദ്ദേഹം, കലാമണ്ഡലുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പം നിന്ന വ്യക്തിയാണ്. ചേലക്കരയില്‍ നിന്നും വിജയിക്കുമ്പോഴൊക്കെയും കലാമണ്ഡലത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് താന്‍ കലാമണ്ഡലത്തില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെ കുറിച്ചും ബോധ്യമുള്ളതുകൊണ്ടാണ് വ്യക്തിപരമായി അദ്ദേഹത്തിനായി വോട്ടഭ്യര്‍ത്ഥിക്കുന്നതെന്ന് ഗോപി ആശാന്‍ പറഞ്ഞു.

ALSO READ: വാഷിംഗ്ടൺ ഡിസിയിലെ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

കലാമണ്ഡലം ഗോപി ആശാന്‍ കഥകളിയില്‍ അഭിനയിക്കും. പക്ഷേ, ജീവിതത്തില്‍ അഭിനയമില്ല. നിലപാട് വ്യക്തമായും കൃത്യമായും പറയും. അത് ഇതാ ഇവിടെ പറഞ്ഞിട്ടുണ്ട്. ആലത്തൂരില്‍ മത്സരിക്കുന്ന തന്റെ സുഹൃത്തിനു വേണ്ടി അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആ കലാഹൃദയം ഹൃദയപക്ഷത്തു തന്നെയാണ് എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News