സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ ചര്‍ച്ചയാക്കപ്പെടുന്ന ഒരു വെളിപ്പെടുത്തലാണ് കലാമണ്ഡലം ഗോപിയാശാന്റെ മകന്‍ രഘു ഗുരുകൃപ നടത്തിയത്. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വേണ്ടി കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ഒരു പ്രമുഖ ഡോക്ടര്‍ ശ്രമിച്ചുവെന്നായിരുന്നു രഘുവിന്റെ തുറന്നുപറച്ചില്‍. ആ വെളിപ്പെടുത്തല്‍ കേരളത്തെ മുഴുവന്‍ ഒന്ന് പിടിച്ചുകുലുക്കി എന്നുവേണം പറയാന്‍. കാരണം സുരേഷ് ഗോപിക്ക് വേണ്ടി അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് മാത്രമല്ല, മറ്റൊരും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൂടി രഘു നടത്തിയിരുന്നു.
തന്നെ വിളച്ച ഡോക്ടര്‍ സുരേഷ്‌ഗോപിയെ ഗോപിയാശാന്‍ അനുഗ്രഹിക്കണം എന്ന് പറഞ്ഞാണ് വിളിക്കുന്നത്. എന്നാല്‍ അത് പറ്റില്ല എന്ന് അറിയിച്ചപ്പോള്‍ ആശാന് പത്മഭൂഷണ്‍ ഒക്കെ കിട്ടണ്ടേ എന്നായിരുന്നു ചോദിച്ചത്. അങ്ങനെ ലഭിക്കുന്ന ഒരാവാര്‍ഡും തനിക്ക് വേണ്ടെന്ന് അപ്പോള്‍ തന്നെ അച്ഛന്‍ ആ ഡോക്ടറെ അറിയിച്ചുവെന്നും മകന്‍ രഘു പറഞ്ഞു.
എന്നാല്‍ നിസ്സാരമായി തള്ളിക്കളയേണ്ട ഒരു വിഷയമേ അല്ല ഇത്. ഒരു ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചില്ലെലോ അവര്‍ക്കൊപ്പം നിന്നില്ലെങ്കിലോ പദ്മഭൂഷണ്‍ പോലെ വളരെ ബഹുമാനമര്‍ഹിക്കുന്ന ഒരു പുരസ്‌കാരം ലഭിക്കില്ല എന്ന താക്കീതാണ് ഡോക്ടറെ മുന്‍നിര്‍ത്തി ബിജെപി നല്‍കുന്നത്. ഇതുപക്ഷേ കലാമണ്ഡലം ഗോപിയാശാന്റെ മാത്രം കാര്യമാകില്ല. നമ്മള്‍ പുറത്തറിയാതെ പോകുന്ന കഴിവുള്ള നിരവധി കഴിവുള്ളവര്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്.
സംഘപരിവാറിനെയോ ബിജെപിയേയോ പിന്തുണയ്ക്കാത്ത, കഴിവുള്ളവര്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട പുരസ്‌കാരം ലഭിക്കാതെ പോകുന്നത് അവരോടും അവരുടെ കഴിവിനോടും കാണിക്കുന്ന നെറികേട് തന്നെയാണ്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് പദ്മഭൂഷണ്‍ പോലെയുള്ള പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയാണ്.
ഇതേസാഹചര്യത്തിലാണ് ആര്‍ത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടികള്‍ വാടിപ്പോകുമെന്ന പ്രസ്താവന നടത്തിയ തിരുവിതാംകൂര്‍ കുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്ക്ക് പത്മശ്രീ ലഭിച്ചത്. എവിടെയാണ് സാധാരണക്കാര്‍ വിശ്വാസമര്‍പ്പിക്കേണ്ടത് എന്ന ചോദ്യമാണ് ഇത്തരം സാഹചര്യങ്ങള്‍ ബാക്കി വയ്ക്കുന്നത്. തന്റെ കഴിവില്‍ വിശ്വാസമുള്ളയാള്‍ക്ക് പലരുടെ മൂടുതാങ്ങാത്തതുകൊണ്ടുമാത്രം അംഗീകാരം ലഭിക്കാതെ പോകുമ്പോള്‍ നിസ്സഹായരാകുന്നത് നമുക്ക് ചുറ്റുമുള്ള സാധാരണക്കാരാണ്. അവര്‍ക്ക് മറുപടി ലഭിക്കേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യവുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here