“സുരേഷ് ഗോപിക്ക് വേണ്ടി ആരും ഇവിടെ വരണ്ട”; ബിജെപി പ്രവർത്തകരോടുള്ള മറുപടിയുമായി കലാമണ്ഡലം ഗോപിയുടെ മകൻ

സുരേഷ് ഗോപിക്ക് വേണ്ടി വോട്ടാവശ്യപ്പെട്ട് ആരും വരേണ്ടെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇനിയും ആരും ബിജെപിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട എന്നും ഫേസ്ബുക്കിൽ പറയുന്നു.

Also Read: റമദാൻ നമസ്കാരം നടക്കുന്നതിനിടെ ജയ് ശ്രീറാം വിളിച്ച് ഗുജറാത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സുരേഷ് ഗോപിക്ക് വേണ്ടി പല VIP കളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത് 🙏🏻 പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്…. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചിൽ അഴിനിറങ്ങിയതാണ്…. നിങ്ങളോടുള്ള ബഹുമാനം മുതലാകാൻ നോക്കരുത്. 🙏🏻( പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം ന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടർ. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു ഞാൻ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാൻ അസുഖം വന്നപ്പോൾ ഞാനെ ഉണ്ടായുള്ളൂ ന്ന്…. ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുത് ന്ന്. അത് ആശാൻ പറയട്ടെ ന്ന്. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ട ന്ന്. അപ്പോൾ ഡോക്ടർ ആശാന് പത്മഭൂഷൻ കിട്ടേണ്ട ന്ന്. അച്ഛൻ അങ്ങനെ എനിക്ക് കിട്ടണ്ട ന്ന് ) ഇനിയും ആരും ബിജെപിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാൽ മതി 🙏🏻

Also Read: പൗരത്വ ഭേദഗതി നിയമം; എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News