ആർ എൽ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപം; നർത്തകി സത്യഭാമയെ തള്ളി കലാമണ്ഡലം

ആർ എൽ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിന് സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമ കലാമണ്ഡലത്തിലെ പൂർവവിദ്യാർഥി മാത്രമാണ്. ഇപ്പോൾ കലാമണ്ഡലവും സത്യഭാമയുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ആളുകൾ കലാമണ്ഡലത്തിന് തന്നെ അപമാനമാണ്. സത്യഭാമയുടെ നിലപാടുകളിൽ അപലപിക്കുന്നുവെന്നും കലാമണ്ഡലം അധികൃതർ അറിയിച്ചു.

Also Read: സത്യഭാമയുടെ വാക്കുകളില്‍ ജാതിചിന്ത; മാപ്പുപറയണം: മന്ത്രി സജി ചെറിയാന്‍

അതേസമയം, മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ ആവർത്തിച്ചു. സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്. വന്നാല്‍ തന്നെ പരിശീലിപ്പിക്കും പക്ഷേ മത്സരത്തില്‍ പങ്കെടുപ്പിക്കില്ലെന്നും അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ പറഞ്ഞു.

Also Read: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപം; ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണ-ജാതി വിവേചനവും നിന്ദയും അത്യന്തം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്

കറുത്ത ഏതെങ്കിലും കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ച സത്യഭാമ തന്റെ വ്യക്തിപരമായ അഭിപ്രായം എവിടെയും പറയുമെന്നും പറയുന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞു. സത്യഭാമയുടെ നിലപാടിനെ അപലപിച്ച് പല സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരും രംഗത്തുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News