‘കറുത്തവരാരെങ്കിലും സൗന്ദര്യ മത്സരത്തില്‍ വിജയികളായിട്ടുണ്ടോ..?’; ഉണ്ട് സത്യഭാമ മേഡം

നിഖില്‍ എ

ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ അധിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് വിചിത്രമായ പലവാദങ്ങളുമാണ് സത്യഭാമ ഉന്നയിച്ചത്. കറുത്തവരാരെങ്കിലും സൗന്ദര്യ മത്സരത്തില്‍ വിജയികളായിട്ടുണ്ടോ എന്നതായിരുന്നു അക്കൂട്ടത്തിലൊന്ന്.

ഉണ്ട് സത്യഭാമ മാഡം, ഒന്നല്ല ഒരുപാട്, മാഡത്തിന് ഈ വെളുവെളുപ്പും പളപളപ്പുമാണ് സൗന്ദര്യമെങ്കില്‍ അതൊന്നുമല്ലെന്ന സത്യത്തിന് വിശ്വകിരീടം ചാര്‍ത്തിയിട്ടുണ്ട്. 1977 ല്‍  ലോകസുന്ദരിയുടെ പുഞ്ചിരിയുമായി അന്ന് തിളങ്ങി നിന്നത് ജനല്ലെ കമ്മീഷനിങ് എന്ന ട്രിനിഡാഡ് കാരിയായിരുന്നു. ചെല്‍സി സ്മിത്ത് 1995 ലും വെന്‍ ഡി ഫിറ്റ്‌സ് വില്ല്യം 1995 ലും എംപ്യൂള്‍ കൊളാഗ്‌ബെ 1999 ലും ലൈല ലോപ്പസ് 2011 ലും സോസി ടുന്‍സി 2019 ലും ലോകസുന്ദരിക്കിരീടത്തില്‍ ചുംബിച്ചത് വെളുപ്പിന്റെ മഹിമയിലായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളുടെ കണ്ണിലെ സവര്‍ണ ബോധവും മനസിലെ ജാതിവെറിയുമല്ല വിശാലമായ ഈ ലോകത്തിന് സൗന്ദര്യത്തിന്റെ അളവുകോല്‍.

Also Read: ആർ എൽ വി രാമകൃഷ്ണനെതിരായ ജാത്യാധിക്ഷേപത്തിൽ പ്രതിഷേധിക്കുക; പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി

ലോകസുന്ദരിമാര്‍ മാത്രമല്ല കലാകാരന്‍മാരുടെ പട്ടികയിലേക്ക് വെറുതേ കണ്ണോടിക്കുക എഡ്ഡി മര്‍ഫി, ഫോറസ്റ്റ് വിറ്റാക്കര്‍, ഹാലെ ബെറി, കെറി വാഷിങ്ടണ്‍. പറഞ്ഞാല്‍ തീരില്ല മാഡം. പേരുകള്‍ മാത്രമല്ല അവരുടെ പ്രതിഭയും. അറുപതിലും ഞാനിങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് ചോദിക്കുന്ന നിങ്ങളുടെ അഹങ്കാരത്തിന്റെ ചിലങ്ക അഴിഞ്ഞുവീഴാന്‍ ആസിഡ് ആക്രമണത്തിലും അപകടങ്ങളില്‍ പൊള്ളലേറ്റും മുഖം വികൃതമായിട്ടും ഏറ്റവും മികച്ച പുഞ്ചിരി സമ്മാനിക്കുന്നവരിലേക്ക് നോക്കുക. അതിന്റെ സൗന്ദര്യം നിങ്ങള്‍ക്ക് മനസിലായെന്ന് വരില്ല. കാരണം അത് തെളിമയുള്ള മനസുകളില്‍ നിന്നുള്ള പുഞ്ചിരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News