‘അതേ ഞാന്‍ കറുത്തിട്ടാണ്, എന്റെ നിറം കറുപ്പാണ്”; സത്യഭാമ അറിയാന്‍…

കറുത്തിരിക്കുന്ന ഏതെങ്കിലും കുട്ടിക്ക് ഫാഷന്‍ഷോയില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച് സംസാരിച്ച കലാമണ്ഡലം സത്യഭാമ മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ച ചോദ്യമാണ്. വിവരമില്ലായ്മ നിങ്ങള്‍ക്കൊരു അലങ്കാരമാകും. നൃത്തം അഭ്യസിക്കുന്നൊരാള്‍ ഉറപ്പായും ഭാരതത്തിലെ ഇതിഹാസങ്ങളെ കുറിച്ചും ദൈവസങ്കല്‍പ്പങ്ങളെ കുറിച്ചും ബോധമുള്ളവരാകും. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളെ എവിടെയെങ്കിലും വെളുത്ത നിറത്തില്‍ വര്‍ണിക്കുന്നുണ്ടോ.. കൃഷ്ണന്‍ കാര്‍മുകില്‍ വര്‍ണനാണ്.. അദ്ദേഹത്തിന്റെ ഭാര്യയായ സത്യഭാമ ഉള്‍പ്പെടെ ദ്രാവിഡ സ്ത്രീകളാണ്. അവരൊക്കെ വെളുത്തതാണെന്ന് എവിടെയെങ്കിലും പറയുന്നുണ്ടോ? ചരിത്രത്തിലേക്ക് എത്തിനോക്കിയാല്‍ ലോകസുന്ദരിയായി വാഴ്ത്തപ്പെട്ടിട്ടുള്ള ക്ലിയോപാട്ര, ഈജ്പിഷ്യന്‍ സുന്ദരി വെളുത്തിട്ടാണോ…

ALSO READ: മന്ത്രിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകും; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

എന്റെ കൈയില്‍ ലിങ്കുണ്ട്, ഞാന്‍ പറഞ്ഞത് എന്താണെന്ന് നിങ്ങള്‍ക്ക് അയച്ചു തരാം എന്നു പറയുന്ന സത്യഭാമ, അതേ ഫോണെടുത്ത് മിസ് യൂണിവേഴ്‌സ്, മിസ് വേള്‍ഡ് മത്സരങ്ങളില്‍ കറുപ്പുനിറമുള്ള സുന്ദരിമാര്‍ സൗന്ദര്യ കീരീടങ്ങള്‍ അണിയുന്ന ലിങ്കുകളും ഒന്ന് കാണണം. സൗന്ദര്യത്തെ എന്തടിസ്ഥാനത്തിലാണ് സത്യഭാമ നിര്‍ണയിക്കുന്നതെന്ന് ആ ദുഷിച്ച നാവില്‍ നിന്നുള്ള ജല്‍പ്പനങ്ങളില്‍ നിന്നും വ്യക്തമാണ്. ഇരുട്ട് മാറി പകല്‍ വരും, തണുപ്പ് മാറി ചൂട് വരും, സന്തോഷം മാറി സന്താപം വരും അതു പോലെ പരസ്പര പൂരകമാണ് കറുപ്പും വെളുപ്പും. ജനിക്കുമ്പോള്‍ തന്നെ ലഭിക്കുന്ന ചില ഗുണങ്ങളുണ്ട്. അതില്‍ നല്ലത് തിരിച്ചറിഞ്ഞും സഹജീവിയെ സ്‌നേഹിച്ചും പരിഗണിച്ചും ജീവിക്കാന്‍ സാധിക്കുന്നതിലാണ് സൗന്ദര്യം. പണത്തിലും ആര്‍ഭാടത്തിലും തൊലിപ്പുറത്തെ നിറത്തിലുമല്ല…

ALSO READ:  നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്; കെട്ടുതാലി പൊട്ടിച്ച് മുഖത്തടിച്ചെന്ന് മരുമകള്‍

പറഞ്ഞുവന്നത്.. കറുത്തിരിക്കുന്നത് വലിയ പ്രശ്നമാണെന്ന് വിചാരിച്ചിരുന്ന ഒരു കാലമുണ്ട്. നിറത്തില്‍ കാര്യമില്ലെന്ന് മനസിലാക്കിയതോടെ പിന്നെ അതിനെ മൈന്റ് ചെയ്യാറേയില്ല. ഓ! വീണ അങ്ങ് കറുത്തു പോയല്ലോ എന്ന ചോദ്യങ്ങള്‍ ഇപ്പോഴും കേള്‍ക്കാറുണ്ട്. പക്ഷേ മറുപടി ഒരു ചിരിയിലൊതുക്കും. ചില ഫോട്ടോകള്‍ ഒന്നു വെളുത്തു പോയാല്‍ വെളിപ്പിച്ചല്ലേ കമന്റുകള്‍ കാണാം. ഞാന്‍ ഫില്‍റ്ററിടും ഇടാതെയും ഇരിക്കും. പക്ഷേ നേരിട്ട് ഞാന്‍ ഞാന്‍ തന്നെയാണ്. കാരണം എനിക്ക് എന്റെ നിറത്തെയും എന്നെയും ഒരു പാട് ഇഷ്ടമാണ്. അതെ എന്റെ നിറം കറുപ്പാണ്. ഞാന്‍ കറുത്തിട്ടാണ്.

ALSO READ:  ‘വിവരമില്ലാത്ത സ്ത്രീ, വെല്ലുവിളിക്കുന്നു ആര്‍എല്‍വിയുടെ കൂടെ ഒരു വേദിയില്‍ കട്ടയ്ക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ കാണിക്കൂ’:സ്നേഹ

എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറമാണ് വെളുപ്പ്, അതേസമയം എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറമാണ് കറുപ്പ്. രണ്ടും വ്യത്യസ്തമാണ്. രണ്ടും മികച്ചതുമാണ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News