മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ. സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്. വന്നാല്‍ തന്നെ പരിശീലിപ്പിക്കും പക്ഷേ മത്സരത്തില്‍ പങ്കെടുപ്പിക്കില്ലെന്നും അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ പറഞ്ഞു.
ALSO READ: കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
കറുത്ത ഏതെങ്കിലും കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ച സത്യഭാമ തന്റെ വ്യക്തിപരമായ അഭിപ്രായം എവിടെയും പറയുമെന്നും പറയുന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞു.
ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം ആവശ്യം. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കുറ്റബോധമില്ല. മേക്കപ്പ് ചെയ്ത് രക്ഷപ്പെടുന്ന കറുത്ത കുട്ടികളുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് സത്യഭാമ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here