കളമശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കളമശ്ശേരി കാര്‍ഷികോത്സവം’ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഈ മാസം 27 വരെയാണ് കാര്‍ഷിക ഫെസ്റ്റ്. തരിശ് ഭൂമിയായി കിടന്ന ആയിരത്തിലധികം ഏക്കറില്‍ പുതുതായി കൃഷിയിറക്കാന്‍ സാധിച്ചു എന്നാതാണ് പദ്ധതിയുടെ നേട്ടം.
Also Read: അഴിമതിക്കാരെ കുടുക്കാനായി കർശന നടപടികളുമായി വിജിലൻസ്
വിവിധ നാടന്‍കലകളും വാദ്യാഘോഷളുടെയും അകമ്പടിയോടെയുള്ള സാംസ്‌കാരിക ഘോഷയാത്രയോടെയാണ് കാര്‍ഷികോത്സവം ആരംഭിച്ചത്. കളമശ്ശേരി നഗരസഭാ കാര്യാലയത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ഉദ്ഘാടന വേദിയായ TVS ജംഗ്ഷന് സമീപം അവസാനിച്ചു. നിരവധി കര്‍ഷകര്‍ ഘോഷയാത്രയില്‍ അണിനിരന്നു. പത്മശ്രീ മമ്മൂട്ടി നാഡ മുറിച്ചതോടെ കാര്‍ഷികോത്സവത്തിന് തുടക്കമായി. കേരളത്തിലെ ഏറ്റവും പ്രമുഖ വ്യവസായ കേന്ദ്രമായ കളമശ്ശേരിയില്‍ വന്‍ കാര്‍ഷിക മുന്നേറ്റത്തിന് കളമൊരുക്കിയ പദ്ധതിയാണ് കൃഷിക്കൊപ്പം കളമശ്ശേരി. തരിശ് ഭൂമിയായി കിടന്ന ആയിരത്തിലധികം ഏക്കറില്‍ പുതുതായി കൃഷിയിറക്കാന്‍ പദ്ധതിയിലൂടെ കഴിഞ്ഞെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സ്ഥലം MLAയും വ്യാവസായ മന്ത്രിയുമായ പി രാജീവ് പറഞ്ഞു.
Also Read: അഴിമതിക്കാരെ കുടുക്കാനായി കർശന നടപടികളുമായി വിജിലൻസ്
കര്‍ഷകന് കൂടുതല്‍ വരുമാനം വരുന്ന കാലം വരുമെന്നും, വരും നാളുകളില്‍ കൂടുതല്‍ ബഹുമാനവും വരുമാനവും ലഭിക്കാന്‍ പോകുന്നത് കര്‍ഷകര്‍ക്കായിരിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് നടന്‍ മമ്മൂട്ടി പറഞ്ഞു.
കാര്‍ഷികോല്‍പ്പന്ന പ്രദര്‍ശനവും വിപണനവും, കളമശ്ശേരി മണ്ഡലത്തിലെ കൃഷിയിടങ്ങളിലായി ഉല്‍പാദിപ്പിച്ച കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍പനക്കെത്തിക്കുന്ന നാട്ടുചന്ത, ഭക്ഷ്യമേള, സെമിനാറുകള്‍, കാര്‍ഷിക കലാമേള, പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ എന്നിവയാണ് കളമശ്ശേരി കാര്‍ഷികോല്‍സവത്തില്‍ ഒരുക്കുന്നത്. വ്യവസായം, ടൂറിസം, കൃഷി, സഹകരണം തുടങ്ങി വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും സ്റ്റാളുകള്‍ മേളയിലുണ്ട്. പത്ത് വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. കലാപരിപാടികളുമുണ്ടാകും. ഗായകന്‍ ഷഹബാസ് അമന്‍, സ്റ്റീഫന്‍ ദേവസി, കവി മുരുകന്‍ കാട്ടാക്കട, പാചക വിദഗ്ധന്‍ ഷെഫ് പിള്ള, കാര്‍ഷികമേഖലയിലെ വിദഗ്ധര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യവും മേളയിലുണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here