കളമശേരി സ്‌ഫോടനം: പ്രതി ഡൊമനിക്ക് മാര്‍ട്ടിന്‍ കസ്റ്റഡിയില്‍

കളമശേരി ബോംബ് സ്‌ഫോടന കേസ് പ്രതി ഡൊമനിക് മാര്‍ട്ടിന്‍ പൊലിസ് കസ്റ്റഡിയില്‍.15ാം തീയതി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കളമശ്ശേരി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

ALSO READ: രണ്ട് വയസ്സുകാരിയുടെ പീഡനം, പ്രതിക്ക് 20 വർഷം ശിക്ഷ; കൊതുക് കടിച്ച് ചൊറിഞ്ഞാൽ ആഴത്തിൽ മുറിവുണ്ടാകില്ലെന്ന് കോടതി

സ്‌ഫോടനം നടത്തിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുക്കുക, ബോംബ് നിര്‍മ്മാണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്തുക എന്നിവ പ്രധാനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: പാലക്കാട് കാട്ടുപന്നി ആക്രമണം, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് പരിക്കേറ്റു

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിച്ചത്. മാര്‍ട്ടിന്റെ വിദേശബന്ധത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളും പൊലീ അന്വേഷിക്കുന്നുണ്ട്. മാര്‍ട്ടിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News