കളമശ്ശേരി സ്ഫോടനക്കേസ് പ്രതി മാർട്ടിനെ തൃശ്ശൂര്‍ കൊരട്ടിയിലെ ലോഡ്ജിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പു നടത്തി. മാർട്ടിൻ ഉപയോഗിച്ച ഹോട്ടൽ മുറിയിലെ ഫിംഗർപ്രിന്റുകൾ വിരലടയാള വിദഗ്ധർ ശേഖരിച്ചു. സാമ്റ കൺവെൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയ ശേഷം കൊരട്ടിയിലെ ലോഡ്ജിലെത്തി മാര്‍ട്ടിന്‍ മുറി എടുത്തിരുന്നു. ഈ ലോഡ്ജ് മുറിയില്‍ വെച്ചാണ് വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പിന്നീടാണ് ഇയാൾ കൊടകര സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
അതേസമയം, എറണാകുളം കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോര്‍ജ്ജിനെ കഴിഞ്ഞ ദിവസവും തെളിവെടുപ്പിന് എത്തിച്ചിരുന്നു. ഇയാള്‍ ബോംബ് നിർമ്മിച്ച സ്ഥലത്തും മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാണ് പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. പത്ത് ദിവസത്തേക്കാണ് പ്രതി മാര്‍ട്ടിന്‍ ജോര്‍ജ്ജിനെ പൊലീസ് കസ്റ്റഡയിലേക്ക് വിട്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here