കളമശ്ശേരി സ്‌ഫോടനം; 6 പേരുടെ നില ഗുരുതരമായി തുടരുന്നു: മന്ത്രി പി രാജീവ്

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഉന്നതല യോഗം ചേർന്നു. മന്ത്രിമാരായ പി രാജീവ്, വി. എൻ വാസവൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, വി അബ്ദുറഹ്മാൻ , പി പ്രസാദ് വീണാ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കളക്ടറും യോഗത്തിൽ പങ്കെടുത്തു.

ALSO READ: കളമശ്ശേരി സ്ഫോടനം; ബോംബ് ട്രിഗ്ഗർ ചെയ്യാൻ ഉപയോഗിച്ച ആപ്ലിക്കേഷൻ, സെർച്ച്‌ ഹിസ്റ്ററി എന്നിവയെല്ലാം ഡൊമിനിക്കിന്റെ മൊബൈൽ നിന്ന് കണ്ടെത്തി

ആറ് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടക്കുകയാണെന്നും 12 വയസുകാരി ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ നിഗമനത്തിൽ എത്താൻ കഴിയുകയുള്ളെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പൊള്ളലേറ്റവരാണ് ആശുപത്രികളിൽ കഴിയുന്നതെന്ന് മന്ത്രി വീണാ ജോർജും പറഞ്ഞു.

ALSO READ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം; ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News