ചെറുസ്‌ഫോടനങ്ങൾ നടത്തി വമ്പൻ പ്ലാനിങ്; ഡൊമിനിക് മാർട്ടിൻ നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങൾ

കളമശേരി കേസിൽ സ്‌ഫോടനം നടത്തുന്നതിന്‌ മുമ്പായി ചെറിയരീതിയിൽ പരീക്ഷണങ്ങൾ നടത്തിയെന്ന്‌ പ്രതി ഡൊമിനിക്‌ മാർട്ടിൻ. ഐഇഡിയുടെ പ്രവർത്തനമാണ്‌ പ്രതി പരീക്ഷിച്ചത്‌. പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്നും പൊലീസ് തുടരും

അന്വേഷണ സംഘത്തോടായിരുന്നു കളമശ്ശേരി ബോംബ് സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക്‌ മാർട്ടിന്റെ വെളിപ്പെടുത്തൽ. കൺവെൻഷൻ സെന്ററിലെ സ്‌ഫോടനത്തിന് മുൻപായി ചെറിയരീതിയിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നുവെന്ന് പ്രതി തുറന്നുസമ്മതിച്ചു. ഇംപ്രൊവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസന്റെ പ്രവർത്തനമാണ്‌ പ്രതി പരീക്ഷിച്ചത്‌. പലവട്ടം പലയിടങ്ങളിലായി ചെറുപരീക്ഷണങ്ങൾ നടത്തി. കുറവുകൾ കണ്ടെത്തി പരിഹരിക്കുകയും ചെയ്‌തു. തുടർന്നാണ്‌ ആളപായം ഉറപ്പാക്കും വിധത്തിലുള്ള ബോംബുകൾ നിർമിച്ച്‌ കളമശേരിയിലെ യഹോവസാക്ഷികളുടെ കൺവൻഷൻ സെന്ററിൽവച്ചതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

ALSO READ: സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; കണ്ടക്ടറെ മര്‍ദ്ദിച്ച സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്

പ്രതിയുമായുള്ള തെളിവെടുപ്പ് പൊലീസ് തുടരുകയാണ്. ഡൊമിനിക്‌ മാർട്ടിൻ പെട്രോൾ വാങ്ങിയ പമ്പിലെ തെളിവെടുപ്പാണ് ഇനി അവശേഷിക്കുന്നത്. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും ആസൂത്രണം ഉൾപ്പെടെ ഒറ്റയ്ക്കാണെന്നും പ്രതി ആവർത്തിച്ചു. പ്രതിയുടെ മൊഴി, നിലവിൽ ലഭ്യമായ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഡൊമിനിക്ക്‌ മാർട്ടിൻ കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നാണ് വിലയിരുത്തൽ. എന്നാൽ മറ്റുസാധ്യതകൾ പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല.

ALSO READ: കളമശേരി സ്‌ഫോടനം; മകൾക്ക് അരികിൽ അമ്മയ്ക്കും അന്ത്യവിശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News