കളമശ്ശേരി സ്ഫോടനം: നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ് സംഘം

കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഡൊമിനിക്കിന്റെ ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ടുമെന്റിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ , പെട്രോൾ എത്തിച്ച കുപ്പി തുടങ്ങി നിർണായ തെളിവുകൾ ഇവിടെ നിന്ന് ലഭിച്ചു.അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. അതേസമയം ഡൊമിനിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

also read : കളമശ്ശേരിയില്‍ സ്‌ഫോടന സ്ഥലത്തുണ്ടായിരുന്ന എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കും; ആരോഗ്യമന്ത്രി 

കളമശ്ശേരിയിൽ സ്ഫോടനം നടത്താൻ ബോംബ് നിർമിച്ച അത്താണിയിലെ അപ്പാർട്ടുമെന്റിലെത്തിച്ചായിരുന്നു തെളിവെടുപ്പ് . ഡൊമിനിക്കിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെ 9.30 ഓടെ പൊലീസ് സംഘം എത്തുകയും DCP എസ് ശശിധരന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ഡൊമിനിക്കുമായി കെട്ടിടത്തിന്റെ ടെറസ്സിലെത്തി വിശദമായ തെളിവെടുപ്പ് നടത്തി. ശേഷം ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. സംഭവ ദിവസം പുലർച്ചെ 5 ന് തമ്മനത്തെ വീട്ടിൽ നിന്നിറങ്ങിയ ഡൊമിനിക്ക് നേരെ പോയത് അത്താണിയിലെ വീട്ടിലേക്കായിരുന്നു. തുടർന്ന് ഇവിടെ വെച്ച് ബോംബ് നിർമിച്ച ശേഷം 7.30 ഓടെ കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിലെത്തി ബോംബുകൾ സ്ഥാപിക്കുകയും ശേഷം 9.35 ഓടെ സ്ഫോടനം നടത്തുകയുമായിരുന്നു.

also read: ഭ്രമയുഗത്തിൽ മമ്മൂക്ക ഹലോവീൻ വേഷത്തിലോ? ചിത്രം വൈറൽ , ഇത് കലക്കുമെന്ന് പ്രേക്ഷകർ

വിവിധ കടകളിൽ നിന്നായി പടക്കവും ബാറ്ററിയും റിമോട്ട് കൺട്രോളുകളും ഒപ്പം പെട്രോളും വാങ്ങി അത്താണിയിലെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ബോംബ് നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ച സ്ഥലവും ടെറസ്സിലിരുന്ന് ബോംബ് നിർമിച്ച രീതിയുമെല്ലാം തെളിവെടുപ്പിനിടെ ഡൊമിനിക്ക് പൊലീസിനോട് വിവരിച്ചു. കളമശ്ശേരി സ്ഫോടനക്കേസന്വേഷണവുമായി ബന്ധപ്പെട്ട ആദ്യത്തേതും ഏറ്റവും നിർണായകവുമായ തെളിവെടുപ്പാണ് അത്താണിയിൽ പൂർത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News