കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത് പാലാരിവട്ടം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍. കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുന്നതിന് തൊട്ട് മുമ്പായി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ സ്‌ഫോടനം നടത്തിയത് താനാണെന്ന് ഡൊമിനിക് മാര്‍ട്ടിന്‍ പറയുന്നു.
കീഴടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
എങ്ങനെ സ്ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡൊമിനിക് മാര്‍ട്ടിന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുണ്ട്.
കഴിഞ്ഞ കുറേ വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണ് താനെന്നും തെറ്റായ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് തനിക്ക് ബോധ്യപ്പെട്ടതായും ഡൊമിനിക് ഫേസ് ബുക്ക് വീഡിയോയില്‍ പറയുന്നു. രാജ്യ ദ്രോഹാശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി ബോധ്യപ്പെട്ടു. തന്റേത് തെറ്റായ ആശയത്തിനെതിരായ പ്രതികരണമാണെന്നും വീഡിയോയില്‍ പറയുന്നു. ദേശീയ ഗാനം പാടരുതെന്ന് പഠിപ്പിച്ചുവെന്നും മാര്‍ട്ടിന്‍ പറയുന്നു.
“ഇപ്പോള്‍ നടന്ന സംഭവവികാസം നിങ്ങള്‍ അറിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ബോംബ് സ്‌ഫോടനം നടക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കുകയും ചെയ്തിരിക്കുന്നു. എന്ത് സംഭവിച്ചുവെന്ന് എനിക്ക് കൃത്യമായി അറിയില്ല, എന്നാല്‍ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞാനാണ് ആ ബോംബ് സ്‌ഫോടനം നടത്തിയത്. എന്തിനാണ് ഞാൻ ഈ കൃത്യം ചെയ്തതെന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വിഡിയോ. 16 വർഷത്തോളം ഞാൻ ഈ പ്രസ്ഥാനത്തിന്‍റെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ്. എന്നാൽ, ആറ് വർഷം മുമ്പ് ഞാൻ ചിന്തിച്ചപ്പോൾ ഇതൊരു തെറ്റായ പ്രസ്ഥാനമാണെന്നും ഇതിൽ പഠിപ്പിക്കുന്നത് വളരെ രാജ്യദ്രോഹപരമാണെന്നും മനസ്സിലാക്കാൻ കഴിയുകയും ഞാനത് തിരുത്തണമെന്ന് പല പ്രാവശ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവരാരും അതിന് തയാറായില്ല” -ഡൊമിനിക് മാര്‍ട്ടിന്‍ ഫേസ്ബുക് വീഡിയോയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here