കളമശ്ശേരി സ്‌ഫോടനം; കൊടകരയില്‍ കീഴടങ്ങിയത് ഡോമിനിക് മാര്‍ട്ടിന്‍

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത് പാലാരിവട്ടം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍. ഇയാള്‍ സ്റ്റേഷനിലേക്ക് എത്തിയ ബൈക്കും പൊലീസ് കൊടകരയില്‍ നിന്നും മാറ്റി. വിശദമായ ചോദ്യം ചെയ്യലിനായി തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് കൊണ്ടുപോയതായി സൂചന. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബോംബ് വെച്ചത് താന്‍ ആണ് എന്നു പറഞ്ഞ് ഇയാള്‍ സ്റ്റേഷനിലെത്തിയത്. താന്‍ വിശ്വാസിയാണെന്നും കൊച്ചി സ്വദേശിയാണെന്നും ഇയാള്‍ പരിചയപ്പെടുത്തി.

Also Read: കളമശ്ശേരി സ്ഫോടനം; എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ഇന്നു രാവിലെ 9.30 ഓടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനമുണ്ടായത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. സങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Also Read: കളമശ്ശേരി സ്ഫോടനം; ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News