കളമശ്ശേരി സ്ഫോടനക്കേസ്: പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും

എറണാകുളം കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോര്‍ജ്ജിനെ ഇന്നും തെളിവെടുപ്പിന് എത്തിക്കും. ഇയാള്‍ ബോംബ് നിർമ്മിച്ച സ്ഥലത്തും മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാകും പൊലീസ് സംഘം ഇന്ന് തെളിവെടുപ്പ് നടത്തുക. പത്ത് ദിവസത്തേക്കാണ് പ്രതി മാര്‍ട്ടിന്‍ ജോര്‍ജ്ജിനെ പൊലീസ് കസ്റ്റഡയിലേക്ക് വിട്ടിരിക്കുന്നത്.

ക‍ഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിൽ എങ്ങനെയാണ് കൺവെൻഷൻ സെന്‍ററിലേക്ക് ബോംബ് കൊണ്ടുവന്നതെന്നും സീറ്റുകൾക്കടിയിൽ ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിരുന്നു. കൺവെൻഷൻ സെൻററിൽ വച്ച് ചോദ്യം ചെയ്തപ്പോഴും താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്നാണ് പ്രതി അന്വേഷണം ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ പ്രതിയുടെ ഈ മൊഴി പൂർണമായും അന്വേഷണസംഘം ഇതുവരെ മുഖവിലയ്ക്ക് എടുത്തിട്ടില്ല.

ALSO READ: സംരംഭം എളുപ്പമാക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ നൽകും

ഒക്ടോബർ 29ന് നടന്ന സ്‌ഫോടനത്തിൽ നാല് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് ചികിത്സയിലിരിക്കെ അവസാനമായി മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ALSO READ: ക്രിക്കറ്റ് കളിയില്‍ വലിയ ധാരണയില്ല, ഷമിയുടെ പ്രകടനത്തെ കുറിച്ചറിയില്ല; പരിഹാസവുമായി മുന്‍ഭാര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News