കളമശ്ശേരിയിലെ പൊട്ടിത്തെറി, ഗൗരവകരമായ പ്രശ്‌നമായി കാണുന്നു; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കളമശ്ശേരിയിലെ പൊട്ടിത്തെറി ഗൗരവകരമായ പ്രശ്‌നമായി കാണുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസറ്റര്‍. ജനാധിപത്യബോധമുള്ള മനുഷ്യര്‍ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്ന സംഭവം. കര്‍ശനമായ നിലപാടെടുക്കുമെന്നും എംവി ഗോവിന്ദന്‍ മാസറ്റര്‍ പറഞ്ഞു.

Also Read: കളമശ്ശേരിയിലെ പൊട്ടിത്തെറി, മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി; ആരോഗ്യമന്ത്രി

ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുന്‍വിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെയെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം, കളമശ്ശേരിയിലെ പൊട്ടിത്തെറി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്യത്തെ വളരെ ഗൗരവമായി എടുക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കളമശ്ശേരിയിലെ പൊട്ടിത്തെറി, അങ്ങേയറ്റം ദൗര്‍ഭാഗ്യകരം; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News