പരിക്കേറ്റവരുടെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തി: കളമശ്ശേരിയിലെ പൊട്ടിത്തെറിയിൽ മന്ത്രി പി രാജീവിന്റെ പ്രതികരണം

കളമശ്ശേരിയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പൊലിസ് കമ്മീഷ്ണറുമായും ഉദ്യോഗസ്ഥരുമായും ബന്ധപെട്ടുവെന്നും, ഫയർഫോഴ്‌സും സംവിധാനങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് കൂടുതൽ വിവരങ്ങൾ തേടുകയാണെന്നും, ദില്ലിയിൽ നിന്നും ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: നവീകരിച്ച സി.എച്ച് മേല്‍പ്പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

അതേസമയം, വലിയ പൊട്ടിത്തെറിയാണ് കളമശ്ശേരിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. സംഭവത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 2300 പേർ പരിപാടിയിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറി. അപകട കാരണം ഇപ്പോഴും വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News