കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബോംബ് വെച്ചത് താന്‍ ആണ് എന്നു പറഞ്ഞ് ഒരാള്‍ സ്റ്റേഷനിലെത്തി. താന്‍ വിശ്വാസിയാണെന്നും കൊച്ചി സ്വദേശിയാണെന്നും ഇയാള്‍ പരിചയപ്പെടുത്തി. കീഴടങ്ങിയ ആൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സുരക്ഷ കണക്കിലെടുത്തും കൂടുതൽ വിശദമായി ചോദ്യം ചെയ്യുന്നതിനും വേണ്ടി മറ്റൊരിടത്തേക്ക് മാറ്റിയതായാണ് സൂചന.
ഇന്നു രാവിലെ 9.30 ഓടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. സങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്‌ഫോടനത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Also Read: നോട്ടയില്‍ കൈവയ്ക്കാന്‍ കോണ്‍ഗ്രസ്? ഇനി നോട്ടയില്‍ കുത്തണ്ട?
കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം അവിടെ എത്തിയിട്ടുണ്ടെന്നും ഡിജിപി അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടനെത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here