കളമശേരി ബോംബ് സ്ഫോടനം: ഒരാള്‍ കൂടി മരിച്ചു

കളമശേരി ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി സാലി പ്രദീപൻ (46) ആണ് മരിച്ചത്. ഇവരുടെ മകള്‍ 12 വയസുകാരി ലിബിനയും നേരത്തെ മരിച്ചു. മകന്‍ പ്രവീണ്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഒക്ടോബര്‍ 29-ന് രാവിലെ യഹോവ സാക്ഷികളുടെ സമ്മേളനം നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചിരുന്നു. സാലി പ്രദീപനും മരണത്തിന് കീ‍ഴടങ്ങിയതോടെ ആകെ മരണം അഞ്ചായി

അതേസമയം, കളമശ്ശേരി സ്ഫോടനത്തിന്‍റെ നിർണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു. പ്രതി മാർട്ടിന്‍റെ വാഹനത്തിൽ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തു. മാര്‍ട്ടിന്‍റെ സ്‌കൂട്ടറിനുള്ളില്‍ വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായകമായ വസ്തുക്കള്‍ ശേഖരിച്ചത്.

സ്‌ഫോടനത്തിന് ശേഷം കൊടകര പോലീസ് സ്‌റ്റേഷനില്‍ മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയത് സ്‌കൂട്ടറിലായിരുന്നു. മാര്‍ട്ടിനെ ഇവിടെയെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് സ്‌കൂട്ടറിനുള്ളില്‍നിന്ന് റിമോര്‍ട്ടുകള്‍ കണ്ടെടുത്തത്‌. ഓറഞ്ച് നിറത്തിലുള്ള എ, ബി എന്നീ രണ്ട് സ്വിച്ചുകള്‍ അടങ്ങിയ റിമോട്ടുകളാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവാണിത്.

ALSO READ: ശബരിമല തീര്‍ത്ഥാടനം; വിപുലമായ ആരോഗ്യ അവബോധ പ്രവര്‍ത്തനങ്ങള്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശനിയാഴ്ച ഉച്ചയോടെയാണ്‌ മാര്‍ട്ടിനെ കൊടകരയിലും കൊരട്ടിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്‌. രാവിലെ 11 മണിയോടെ കൊരട്ടിയിലെ ഹോട്ടിലിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. സ്‌ഫോടനത്തിന് ശേഷം ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ട്ടിന്‍ വീഡിയോ ഉള്‍പ്പെടെ ചിത്രീകരിച്ചത് ഈ ഹോട്ടലില്‍വെച്ചായിരുന്നു. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം കൊടകരയിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

ALSO READ: ഐസ്‌ലൻഡിൽ പതിനാല് മണിക്കൂറിൽ 800 ഭൂചലനങ്ങൾ; അടിയന്തരാവസ്ഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News