കളമശേരി സ്‌ഫോടനം; മകൾക്ക് അരികിൽ അമ്മയ്ക്കും അന്ത്യവിശ്രമം

കളമശേരി സ്‌ഫോടനത്തിൽ മരിച്ച സാലിയുടെ മൃതദേഹം ഇന്ന് രാവിലെ മലയാറ്റൂരിൽ എത്തിക്കും. ശനിയാഴ്ച രാത്രിയായിരുന്നു റീന എന്ന സാലിയുടെ മരണം. മകൾ ലിബ്ന മരിച്ച് പതിനാലാം ദിവസമാണ് അമ്മയും മരിക്കുന്നത്. റീനയുടെ രണ്ടു മക്കൾ ഇപ്പോഴും ചികിത്സയിലാണ്‌. ഒരാളുടെ നില ഗുരുതരമാണ്.
മലയാറ്റൂർ സെന്റ്‌ തോമസ്‌ പള്ളിവക ഹാളിലെ പൊതുദർശനത്തിനു ശേഷം പകൽ 11ന്‌ കൊരട്ടിയിൽ യഹോവ സാക്ഷികളുടെ ശ്‌മശാനത്തിൽ സംസ്‌കരിക്കും. മകൾ ലിബ്‌നയുടെ അരികിൽ തന്നെ അമ്മയും അന്ത്യവിശ്രമം കൊള്ളും.

ALSO READ:  ശിശുദിനത്തിലെ നീതിപീഠത്തിന്റെ വിധി കാത്ത് കേരളം; ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ വിധി നാളെ

നൊമ്പരമായി മാറിയത് മകളെയും ഭാര്യയേയും നഷ്ടപെട്ട പ്രദീപനാണ്. മകളെ നഷ്ട്ടപ്പെട്ട വേദനയിൽ നീറി കഴിയുകയായിരുന്ന പ്രദീപൻ ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയുടെയും മകന്റെയും തിരിച്ച വരവിനായി കാത്തിരിപ്പിലായിരുന്നു. ഇതിനിടെയാണ് റീനയെന്ന സാലിയുടെ മരണം. ഈ അവസരത്തിൽ പ്രദീപനെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ പ്രയാസപ്പെടുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

ALSO READ:  ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കാത്ത് ഷെൻഹുവ 29; ഇന്ന് തുറമുഖത്തേക്കടുക്കുമെന്ന് സൂചന

സാലിയും മക്കളായ രാഹുൽ, പ്രവീൺ, ലിബ്‌ന എന്നിവരാണ് കളമശേരിയിലെ കൺവൻഷനിൽ പങ്കെടുത്തത്‌. പ്രദീപന്‌ ജോലിയുള്ളതിനാലാണ്‌ അന്നേ ദിവസം യഹോവ സാക്ഷികളുടെ കൺവൻഷനിൽ എത്താതിരുന്നത്. സ്‌ഫോടനത്തിൽ രാഹുലിനൊഴികെ മറ്റുള്ളവർക്ക് സാരമായി പൊള്ളലേറ്റിരുന്നു. സംഭവ ദിവസം തന്നെ സഹോദരി ലിബ്ന മരിച്ചു.

ALSO READ: പെരുമ്പാവൂര്‍ എംസി ജംഗ്ഷനില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലുള്ള പ്രവീണിന്റെ നില ഗുരുതരമായി തുടരുകയാണ്. രാഹുൽ അപകടനില തരണം ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News