‘കളമശ്ശേരി സ്ഫോടനം അങ്ങേയറ്റം ദുഖകരവും ആശങ്കയുയർത്തുന്നതും’; എം എ ബേബി

കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനവും മരണങ്ങളും അങ്ങേയറ്റം ദുഖകരവും ആശങ്കയുയർത്തുന്നതുമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

കേരളത്തിലെ വിവിധ വിഭാഗം ക്രിസ്ത്യാനികൾക്കിടയിൽ വരെ ആർഎസ്എസ് ആശയങ്ങൾ അറിഞ്ഞും അല്ലാതെയും പ്രചരിക്കുന്നത് തടഞ്ഞില്ല എങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും എന്ന കാര്യം കേരളത്തിലെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും സാമുദായിക-മതനേതൃത്വങ്ങളും ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ALSO READ: ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

എം എ ബേബിയുടെ ഫേസ്ബുക് പോസ്റ്റ്

കളമശ്ശേരിയിൽ യഹോവാസാക്ഷികൾ എന്ന ക്രിസ്തീയ വിഭാഗത്തിന്റെ ഒരു കൺവെൻഷനിൽ ഇന്നുണ്ടായ സ്ഫോടനവും മരണങ്ങളും അങ്ങേയറ്റം ദുഖകരവും ആശങ്കയുയർത്തുന്നതുമാണ്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഈ ഹീനകൃത്യത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് മാർട്ടിൻ എന്ന മുൻ യഹോവാസാക്ഷിക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരാൾ രംഗത്ത് വന്നിട്ടുണ്ട്. അയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. കേരള പൊലീസ് ഇക്കാര്യത്തിൽ ശക്തവും ഉചിതവുമായ നടപടി എടുക്കുമെന്ന് ഉറപ്പുണ്ട്.
ബോംബ് വെച്ച് ആളുകളെ കൊന്നു എന്ന് അവകാശപ്പെടുന്നയാളുടെ ഒരു വിഡിയോ കണ്ടു. അയാളുടെ വാക്കുകൾ പല സംശയങ്ങളും ഉണർത്തുന്നു. യഹോവാസാക്ഷികൾ രാജ്യസ്നേഹം ഇല്ലാത്തവരാണ്, ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കാത്തവരാണ് തുടങ്ങിയ കാര്യങ്ങളിലെ എതിർപ്പ് കൊണ്ടാണ് താൻ ഈ ബോംബ് വെച്ചത് എന്നാണ് അയാൾ പറഞ്ഞത്. ആർഎസ്എസും മറ്റും നടത്തുന്ന ജിംഗോയിസ്റ്റ് കപടദേശീയതാപ്രചാരണത്തിൽ മയങ്ങിപ്പോയ ഒരാളാണോ ഇത്? കേരളത്തിലെ സമാധാനപൂർണമായ ജനജീവിതം അട്ടിമറിക്കാനുള്ള ഒരു നീക്കമാണോ ഇത്? കാര്യങ്ങൾ വ്യക്തമാകുന്നതിനു മുമ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ആർഎസ്എസുകാരായ ചില ടിവി ചർച്ചക്കാർ എന്നിവർ മുനവച്ച ചില ആരോപണങ്ങൾ ഉയർത്തിയത് എന്തിനാണ്?
കേരളത്തിലെ വിവിധവിഭാഗം ജനങ്ങൾക്കിടയിൽ -ക്രിസ്ത്യാനികൾക്കിടയിൽവരെ – ആർഎസ്എസ് ആശയങ്ങൾ , അറിഞ്ഞും അല്ലാതെയും പ്രചരിക്കുന്നത് തടഞ്ഞില്ല എങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും എന്ന കാര്യം കേരളത്തിലെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും സാമുദായിക-മതനേതൃത്വങ്ങളും ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News