കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; കൊലയാളിയായ സുഹൃത്ത് പിടിയിൽ

JAISY ABRAHAM

കൊച്ചി കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരി ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ പ്രതി ഗിരീഷ് ബാബു പോലീസിന്റെ പിടിയിലായി. മരിച്ച ജെയ്സിയുടെ സുഹൃത്താണ് ഇയാൾ. ഇയാൾക്കൊപ്പം സുഹൃത്തായ വനിതയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലുള്ള ഇൻഫോപാർക്ക് ജീവനക്കാരനാണ്.ഇയാളെ സഹായിച്ച സുഹൃത്ത് ഖദീജയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

നവംബർ 17ന് രാത്രിയാണ് ജെയ്സിയെ കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാർട്ടുമെൻറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളുടെ ഫോണ്‍ കോളിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വാതിൽ ചവിട്ടി പൊളിച്ചാണ് ഫ്ലാറ്റിൻ്റെ അകത്ത് കയറിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ മുഖം വികൃതമാക്കിയ തരത്തിൽ ജെയ്സിയുടെ മൃ​തദേഹം കണ്ടെത്തുകയായിരുന്നു.

ALSO READ; തിരുവനന്തപുരത്ത് ഗുണ്ടകളുടെ പിറന്നാളാഘോഷം: തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം

ജെയ്സിയുടെ പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.

അനീഷ് കൊലപാതകം നടത്തിയത് ജെയ്സിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ആയിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.ജെയ്സിയുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ച പൊലീസ് കഴിഞ്ഞ ദിവസം മൂന്നു പേരെ ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News