വികസന വ‍ഴിയില്‍ എറണാകുളം മെഡിക്കല്‍ കോളേജ്, പുതിയ മുപ്പത്തിയാറ് പദ്ധതികള്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആതുര ചികിത്സാ രംഗത്ത് കുതിച്ചു ചാട്ടവുമായി എറണാകുളം മെഡിക്കൽ കോളേജ്. 36 പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്തി മന്ത്രി വീണാ ജോർജ് നിർവഹിച്ചു. മന്ത്രി പി രാജീവ്‌ ചടങ്ങിൽ അധ്യക്ഷനായി. കളമശേരി എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ 17 കോടിയോളം രൂപ ചെലവിൽ നടപ്പാക്കിയ 36 പദ്ധതികളുടെ ഉദ്‌ഘാടനമാണ് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചത്. ആധുനിക ചികിത്സാ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിന്‌ ക‍ഴിഞ്ഞെന്നും നിപ്പയെ പിടിച്ചു കെട്ടാൻ ആയത് ആരോഗ്യരംഗത്തിന്‍റെ മികവിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
അഞ്ച് നിലകളിലായുള്ള ഓപ്പറേഷൻ തിയേറ്ററുകളെയും വിവിധ വാർഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പ് ,നവീകരിച്ച പൊള്ളൽ ചികിത്സാ യൂണിറ്റ് ,
മൃഗങ്ങളുടെ കടിയേറ്റ് എത്തുന്ന രോഗികൾക്കായി പ്രിവന്‍റീവ് ക്ലിനിക്ക്,മെഡിക്കൽ കോളേജ് ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിന് ഐസിഡിഎസുമായി ചേ‍ർന്ന് ക്രഷ് ,
കുട്ടികളുടെ വിഭാഗത്തിൽ പ്രത്യേകം സജ്ജീകരിച്ച ഹൈ ഡിപെൻഡൻസി യൂണിറ്റ് തുടങ്ങിയ 36 പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആദ്യത്തെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രം, വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്യാന്‍റീന്‍, രോഗികൾക്കും ജീവനക്കാർക്കും യാത്രാക്ലേശം പരിഹരിക്കുന്നതിനായി മെട്രോ ഫീഡർ ബസ് സംവിധാനം എന്നിവയും ആശുപത്രിയിൽ പുതിയതായി ഒരുക്കിയിട്ടുണ്ട്.  സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നിവ കൂടി സാധ്യമാകുന്നതോടെ രാജ്യത്തെ തന്നെ എണ്ണപ്പെട്ട മെഡിക്കൽ കോളേജുകളിലൊന്നായി എറണാകുളം മെഡിക്കൽ കോളേജ് മാറും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News