കളമശ്ശേരി കൊലപാതകം; പ്രതിയുമായുള്ള തെളിവെടുപ്പിനിടെ രണ്ട് ഫോണുകൾ കണ്ടെത്തി

JAISY ABRAHAM

കളമശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതി ഗിരീഷ് ബാബുവുമായി യുമായി തെളിവെടുപ്പ് നടത്തി.സ്കൂബ ഡൈവേഴ്സിൻ്റെ സഹായത്തോടെ പുഴയിൽ നടത്തിയ പരിശോധനയിൽ രണ്ടു മൊബൈൽ ഫോണുകൾ കണ്ടെത്തി. ഈ രണ്ട് ഫോണുകളും ജെയ്സി എബ്രഹാമിൻ്റെ ഫ്ലാറ്റിൽ നിന്നും കവർന്നതാണെന്ന് പ്രതി സമ്മതിച്ചിച്ചിട്ടുണ്ട്.

നവംബർ 17ന് രാത്രിയാണ് ജെയ്സിയെ കൂനംതൈ അമ്പലം റോഡിനു സമീപത്തെ അപ്പാർട്ടുമെൻറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളുടെ ഫോണ്‍ കോളിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വാതിൽ ചവിട്ടി പൊളിച്ചാണ് ഫ്ലാറ്റിൻ്റെ അകത്ത് കയറിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ മുഖം വികൃതമാക്കിയ തരത്തിൽ ജെയ്സിയുടെ മൃ​തദേഹം കണ്ടെത്തുകയായിരുന്നു.
ജെയ്സിയുടെ പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്.

ALSO READ; ഇരുട്ടുവീണാൽ ബൈക്കുമായിറങ്ങും, പിന്നെ സ്ത്രീകൾക്ക് നേരെ അതിക്രമം; ഒടുവിൽ പൊലീസ് വിരിച്ച വലയിൽ കുരുങ്ങി 31കാരൻ

ഗിരീഷ് കൊലപാതകം നടത്തിയത് ജെയ്സിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ആയിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.പിന്നീട് ഇയാളെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്യുകയായിരുന്നു.കളമശ്ശേരിയിൽ കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ സുഹൃത്താണ് ഗിരീഷ് ബാബു. ഇൻഫോപാർക്ക് ജീവനക്കാരനാണ് ഇയാൾ. ഇയാൾക്കൊപ്പം സുഹൃത്തായ ഖദീജയും പൊലീസിന്റെ പിടിയിലായിരുന്നു. റിമാൻഡിൽ ആയിരുന്ന പ്രതിയെ ചൊവ്വാഴ്ച കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് തെളിവെടുപ്പുമായി മുന്നോട്ട് പോകുന്നത്.

അതേസമയം പ്രതി ഗിരീഷ് ബാബു സംഘപരിവാറിൻ്റെ പ്രാദേശിക നേതാവാണെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നിരുന്നു.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇയാൾ കളമശ്ശേരി നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പിൻവലിച്ചിരുന്നു. ഇയാൾ പ്രമുഖ ബിജെപി നേതാക്കൾക്കൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News