കളമശ്ശേരിയിലെ പൊട്ടിത്തെറി, അങ്ങേയറ്റം ദൗര്‍ഭാഗ്യകരം; മുഖ്യമന്ത്രി

കളമശ്ശേരിയിലെ പൊട്ടിത്തെറി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി ജി പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ അങ്ങോട്ട് പോകുന്നുണ്ടെന്നും മറ്റ് വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യത്തെ വളരെ ഗൗരവമായി എടുക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  കളമശ്ശേരിയിലെ പൊട്ടിത്തെറി; കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ടീം എത്തും

യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് പൊട്ടിത്തെറി. ഒരാൾ മരിച്ചു.  സംഭവത്തിൽ 23 പേർക്ക് പരിക്കേറ്റു. കൺവെൻഷൻ സെന്ററിന്റെ പല ഭാഗങ്ങളിലായി പൊട്ടിത്തെറിയുണ്ടായി. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരം. 2300 പേർ പരിപാടിയിൽ ഉണ്ടായിരുന്നു. സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറി. അപകട കാരണം വ്യക്തമല്ല.

Also Read: പരിക്കേറ്റവരുടെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തി: കളമശ്ശേരിയിലെ പൊട്ടിത്തെറിയിൽ മന്ത്രി പി രാജീവിന്റെ പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News