ഒരാഴ്ച നീണ്ടുനിൽക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിന് തുടക്കമായി. മന്ത്രി പി.രാജീവ്, അദ്ദേഹത്തിൻ്റെ മണ്ഡലമായ കളമശ്ശേരിയിൽ സംഘടിപ്പിക്കുന്ന കാർഷികോത്സവത്തിൻ്റെ രണ്ടാം പതിപ്പിനാണ് തുടക്കമായത്. പ്രദർശന മേള, കലാവിരുന്ന്, ഭക്ഷ്യമേള, പാചക മത്സരം, സംവാദ സദസുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് കാർഷികോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷികോത്സവം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
Also Read: ഓണവിപണി സജീവം; ഓണം ഫെയറുകളിൽ വൻ തിരക്ക്
കളമശ്ശേരി ചാക്കോളാസ് പവലിയനിൽ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയ കാർഷികോത്സവ നഗരിയിൽ നടന്ന ചടങ്ങിൽ, മാവേലി എത്തുന്നതിനു മുൻപ് തന്നെ സർക്കാരിന് ഓണസമ്മാനം നൽകാൻ സാധിച്ചുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
Also Read: ഓണവിപണിയിൽ സ്റ്റാറായി സപ്ലൈക്കോ; കുറഞ്ഞ വിലയിലെ ഗുണമുള്ള സാധനങ്ങൾക്കായി ജനത്തിരക്ക്
കാർഷിക പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തത് ഗായിക കെ എസ് ചിത്രയാണ്. നാട് കൃഷി ഏറ്റെടുത്ത് കഴിഞ്ഞതായും തരിശായിക്കിടന്ന 1300 ഏക്കറിൽ കൃഷി ഇറക്കാൻ സാധിച്ചുവെന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി പി രാജീവ് പറഞ്ഞു. ചടങ്ങിൽ പത്മശ്രീ ചെറുവയൽ രാമൻ, ഹൈബി ഈഡൻ എം പി തുടങ്ങിയവരും പങ്കെടുത്തു. വ്യവസായരംഗത്ത് കേരളത്തെ രാജ്യത്ത് ഒന്നാംസ്ഥാനത്ത് എത്തിച്ചതിനുള്ള ആദരമായി മന്ത്രി കെ രാജൻ മന്ത്രി പി രാജീവിനെ ഷാളണിയിച്ചു. 132 സ്റ്റാളുകളാണ് കാർഷികോത്സവത്തിൻ്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here