ഇമെയിൽ മെസ്സേജ് തട്ടിപ്പാണെന്ന് ആദ്യം കരുതി; വിളിച്ചു ചോദിച്ചപ്പോൾ കോടികളുടെ ഭാഗ്യം കേട്ട് കണ്ണ് തള്ളി

ഭാഗ്യം ഏത് നേരത്താണ് ഓരോരുത്തരുടെയും ലൈഫിൽ വരുക എന്നത് അറിയില്ല. ഭാഗ്യം എപ്പോഴും അപ്രതീക്ഷിതമായാണ് കയറി വരാറ്. അത്തരത്തിൽ അപ്രതീക്ഷിതമായിട്ടാണ് യുഎസിലെ മിഷിഗണിലെ അജ്ഞാതനായ ഒരാള്‍ക്ക് ഭാഗ്യമെത്തിയത്. എന്നാൽ അതൊരു തട്ടിപ്പ് മാത്രമാണെന്നാണ് ആദ്യം അദ്ദേഹം കരുതിയത് . എന്നാല്‍, പിന്നീട് അത് യാഥാര്‍ത്ഥ്യമാണെന്നും താന്‍ കോടിപതിയാണെന്നും അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അതിശയവും സന്തോഷവുമാണ് ഉണ്ടായത്. ശേഷം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ 67 -കാരന്‍ ബാങ്കില്‍ പോയി തന്‍റെ ജാക്പോട്ട് തുക സ്വന്തമാക്കുകയായിരുന്നു.

അമേരിക്കയിലെ പ്രധാനപ്പെട്ട ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറി ടിക്കറ്റുകള്‍ നേരിട്ട് എടുക്കുന്നത് പോലെ മറ്റ് ചില സൗജന്യങ്ങളായും ഇത്തരം ലോട്ടറി ടിക്കറ്റുകള്‍ നമുക്ക് ലഭിക്കും. അതായത് ചില ഓണ്‍ ലൈന്‍ ഗെയിമുകള്‍ കളിച്ച് വിജയിക്കുമ്പോഴും വിജയ സമ്മാനമായി ഇത്തരം ജാക്പോട്ട് ലോട്ടറി ടിക്കറ്റുകൾ ലഭിക്കും. അത്തരത്തില്‍ലാണ് BIG CA$ കളിച്ച ഒരു 67 കാരനായ കലാമസൂ കൗണ്ടിക്കാരന്‍ ജാക്പോട്ട് ലോട്ടറി ടിക്കറ്റ് സമ്മാനമായി ലഭിച്ചത് .

also read: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി

“ഞാൻ മിഷിഗൺ ലോട്ടറിയിലേക്ക് വിളിച്ചപ്പോൾ, ഞാൻ അറിയാതെയാണ് എൻട്രികൾ നേടുന്നതെന്ന് എനിക്ക് മനസ്സിലായി. ഇത് യഥാർത്ഥമാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയും വലിയ ലോട്ടറി സമ്മാനം നേടിയത് ഒരു ഭ്രാന്തമായ വികാരമാണ്!” മിഷിഗണ്‍ ലോട്ടറി ആസ്ഥാനം സന്ദര്‍ശിക്കവെ അദ്ദേഹം പറഞ്ഞു.

ഒന്നാം സമ്മാനമായ 4,16,322 ഡോളറിന്‍റെ (3,46,35,492 രൂപ) ജാക്പോട്ട് ആ ലോട്ടറി ടിക്കറ്റിനായിരുന്നു. തുടര്‍ന്ന് ലോട്ടറി നേടിയ വിവരം മിഷിഗൺ ലോട്ടറി അദ്ദേഹത്തെ ഇ മെയിലിലൂടെ അറിയിച്ചു. എന്നാൽ അദ്ദേഹത്തിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം അദ്ദേഹം ജാക്പോട്ട് ലോട്ടറി എടുത്തതായി ഓര്‍ക്കുന്നില്ലെന്നത് തന്നെ. എന്നാല്‍, ഇ മെയിൽ വീണ്ടും പരിശോധിച്ച് അദ്ദേഹം സംശയം തീർക്കാൻ മിഷിഗണ്‍ ലോട്ടറിയിലേക്ക് വിളിച്ച് ചോദിച്ചു. ഇ മെയില്‍ സത്യമാണെന്ന് ലോട്ടറി ഏജന്‍സി പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ഞെട്ടിപ്പോയി. ഏതായാലും അപ്രതീക്ഷിതമായി ലഭിച്ച പണം കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

also read: മധ്യപ്രദേശില്‍ 45.4%, ഛത്തീസ്ഗഡില്‍ 37.87% പോളിംഗ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News