‘കാവാലയ്യ’ഗാനത്തിന്റെ സംവിധായകനും കലാനിധി മാരന്റെ സമ്മാനം; അനിരുദ്ധന് ചെക്ക് സമ്മാനിച്ച് നിർമ്മാതാവ്

തിയറ്ററിൽ വമ്പൻ ഹിറ്റായ ജയിലർ മികച്ച കളക്ഷനാണ് നേടിയത്. ജയിലറിന്റെ ലാഭ വിഹിതത്തിന്റെ ഒരു ഭാഗം രജനീകാന്തിനും സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും നൽകിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. അതേസമയം ചിത്രത്തിലെ ‘കാവാലയ്യ’ എന്ന ഹിറ്റ് ഗാനത്തിന്റെ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാൽ ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധിന് സമ്മാനങ്ങളൊന്നും നല്കാത്തതിനെതിരെ ആരാധകർ വിമർശിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ പരാതിക്ക് പരിഹാരമായി അനിരുദ്ധിന് ചെക്ക് സമ്മാനിച്ചിരിക്കുകയാണ് നിർമ്മാതാവ് കലാനിധി മാരൻ. സൺ പിക്‌ചേഴ്‌സിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

ALSO READ :വെറും പത്തേ പത്ത് മിനുട്ട്, മാതളം മില്‍ക്ക് ഷേക്ക് റെഡി

സിനിമയിലെ ‘കാവാലയ്യ’, ‘ഹുകും’ എന്നീ ഗാനങ്ങൾ ഉണ്ടാക്കിയ ഓളം ഇതുവരെയും അവസാനിച്ചിട്ടില്ല . ഈ വർഷത്തെ പ്ലേലിസ്റ്റിൽ ഒന്നാമതെത്തിയ ഗാനങ്ങൾ ആയിരുന്നു ഇവ. അങ്ങനെയിരിക്കെ അനിരുദ്ധിന് സമ്മാനങ്ങൾ നൽകാതെയിരുന്നത് പ്രേക്ഷകരെ നിരാശരാക്കിയിരുന്നു.

ALSO READ :ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ സഞ്ജുവില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News