വിജയക്കുതിപ്പില്‍ ജയിലര്‍; നെല്‍സണിനും ഷെയര്‍ ചെക്കും പോര്‍ഷെ കാറും നല്‍കി സണ്‍ പിക്ചേഴ്സ്

മികച്ച കളക്ഷനില്‍ വമ്പന്‍ ഹിറ്റില്‍ മുന്നേറുകയാണ് രജനീകാന്ത് ചിത്രം ജയിലര്‍. ജയിലര്‍ ലാഭം കൊയ്ത് മുന്നേറുമ്പോള്‍ ഇപ്പോഴിതാ ലാഭ വിഹിതത്തിന്റെ ഒരു ഭാഗം ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിന് കൊടുത്തിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കലാനിധി മാരന്‍.

ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്ത ജയിലര്‍ കളക്ഷന്‍ റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രം നേടിയ വന്‍ വിജയത്തെ തുടര്‍ന്ന് പ്രതിഫലത്തിന് പുറമെ രജനികാന്തിന് ഒരു തുകയും ബി.എം.ഡബ്യു കാറും സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് കൈമാറിയിരുന്നു.

അതിന് പിന്നാലെയാണ് നെല്‍സണ്‍ ദിലീപ്കുമാറിനും ചെക്കും കാറും കൈമാറിയത്. സണ്‍ പിക്ചേഴ്സ് ഉടമയായ കലാനിധി മാരനാണ് തമിഴ് സൂപ്പര്‍താരത്തിന് ചെക്കും പോര്‍ഷെ കാറും നല്‍കിയത്. സണ്‍ പിക്ചേഴ്സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ ഇരുവര്‍ക്കും കൈമാറിയ തുക എത്രയെന്ന് അറിയിച്ചിട്ടില്ല.

Also Read : http://കോടികൾ കളക്ഷനുമായി ജയിലർ; ലാഭത്തിന്റെ ഒരു ഭാഗം രജനീകാന്തിന് നൽകി നിർമ്മാതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News