കളർകോട് വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു. കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർക്കുന്നത് സ്വാഭാവിക നടപടി എന്ന് പൊലീസ് അറിയിച്ചു. അപകടമരണങ്ങളിലെ പ്രാഥമിക റിപ്പോർട്ടിൽ പ്രതിചേർക്കപ്പെടും. തുടർ അന്വേഷണത്തിൽ പിന്നീട് ഒഴിവാക്കപ്പെടും എന്നും ആലപ്പുഴ സൗത്ത് എസ്എച്ച്ഒ അറിയിച്ചു. കെഎസ്ആർടിസി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചതായി കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കനത്ത മഴക്കിടെ തിങ്കളാഴ്ച രാത്രിയോടെയാണ് ദേശിയ പാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്ക് ജംഗ്ഷനില്‍ കെ.എസ്.ആര്‍ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചത് . ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചവരും പരിക്കേറ്റവരും.
Also read: ട്രിവാന്‍ഡ്രം ക്ലബിന്‍റെ സ്ഥലം തിരിച്ചു പിടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്‍ ഇടിച്ചാണ് അപകടം. മലപ്പുറം കോട്ടക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദൻ, പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വത്സൻ, കോട്ടയം ചെന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി, ലക്ഷദ്വീപ് അന്ത്രോത്ത് പക്രിച്ചിപ്പുര പി.എ.മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ വെങ്ങര പാണ്ട്യാലവീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്.
ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, കൊല്ലം ചവറ സ്വദേശി മുഹസിൻ മുഹമ്മദ്, കൊല്ലം പോരുവഴി മുതുപ്പിലാക്കല്‍ ആനന്ദ് മനു, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍, എടത്വ സ്വദേശി ആല്‍വിൻ ജോര്‍ജ്, തിരുവനന്തപുരം സ്വദേശി ഷെയ്ൻ ഡെൻസ്റ്റൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വണ്ടാനത്തെ ഗവ.മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാത്രി സിനിമകാണാനായി ആലപ്പുഴ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ആലപ്പുഴ വഴഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്‍റെ ഉടമസ്ഥതയിലുള്ള ടവേര കാര്‍ വാടകക്കെടുത്തായിരുന്നു യാത്ര. ശക്തമായ മഴ, കാറില്‍ കയറാവുന്നല്‍ അധികം യാത്രക്കാര്‍ കയറിയത്, വാഹനത്തിന്‍റെ കാലപ്പഴക്കം എന്നിവയാണ് അപകടത്തിന് കാരണം എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പ്രാഥമിക നിഗമനം. 11 വര്‍ഷം പഴക്കമുള്ള കാറില്‍ ഏഴു പേര്‍ക്ക് പകരം 11 പേരാണ് കയറിയിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here